
വീട്ടിൽ ഏറ്റവും സ്വകാര്യത ലഭിക്കുന്ന സ്ഥലമാണ് ബെഡ്റൂം. പങ്കാളികൾ ശാരീരിക ബന്ധത്തിനായി കൂടുതൽ തിരഞ്ഞെടുക്കുന്ന സ്ഥലവും കിടപ്പറ തന്നെ. പക്ഷേ കിടപ്പറയിലെ പതിവ് രീതികൾ മടുക്കുമ്പോൾ ചിലരെങ്കിലും കുറച്ച് മാറി ചിന്തിക്കാറുണ്ട്. ഇത്തരത്തിൽ കിടപ്പറയിൽ അല്ലാതെ തന്നെ ലൈംഗിക ബന്ധം വൈവിധ്യകരവും ആനന്ദം നിറഞ്ഞതുമാക്കാൻ പറ്റിയ സ്ഥലങ്ങൾ വീട്ടിൽ കണ്ടെത്താം.

നിങ്ങളുടെ ലിവിംഗ് റൂമിൽ കുഷൻ നിറഞ്ഞ സോഫയുണ്ടോ. കിടക്കയിലെ മെത്തയെക്കാളും എന്തുകൊണ്ടും ലൈംഗികബന്ധത്തിന് അനുയോജ്യമാണ് ഇവിടം. കിടക്കയെക്കാളും വിവിധ സെക്സ് പൊസിഷനുകൾ പരീക്ഷിക്കാനും ആനന്ദകരമായ ലൈംഗികബന്ധം സാദ്ധ്യമാക്കുന്നതിനും സോഫ ഉപകാരപ്രദമാണ്.
പങ്കാളികൾക്ക് പരീക്ഷിക്കാവുന്ന വീട്ടിലെ മറ്റൊരു സ്ഥലമാണ് സ്റ്റെയർ കേസ്. പടിക്കെട്ടുകൾ ഉള്ളതു കൊണ്ടുതന്നെ ലൈംഗിക കേളികളിൽ വ്യത്യസ്തത സാദ്ധ്യമാക്കുന്നതിൽ ഇവിടം പ്രധാന പങ്കുവഹിക്കുന്നു.

കണ്ണാടിക്ക് മുന്നിലുള്ള ശാരീരിക ബന്ധവും പങ്കാളികളിൽ വ്യത്യസ്ത അനുഭവമാണ് സൃഷ്ടിക്കുന്നത്. നിങ്ങളെത്തന്നെ കാണുന്നതിലൂടെ ഇരുവരിലെയും വികാരം ഉണർത്തുന്നതിന് കണ്ണാടിക്ക് മുന്നിലെ ലൈംഗിക ബന്ധം സഹായകമാകുന്നു. വിവിധ സെക്സ് പൊസിഷനുകൾ പരീക്ഷിക്കുന്നതിനും ഇതുപകരിക്കുന്നു.
കിച്ചൺ കൗണ്ടർ, കിച്ചൺ ടേബിൾ എന്നിവയും ലൈംഗികകേളികൾക്ക് പറ്റിയ ഇടമാണ്. ബാത്ത്‌റൂം സെക്സും സാധാരണയായി പങ്കാളികൾ പരീക്ഷിക്കുന്ന ഒന്നാണ്. ഇതിൽ ഷവറിന് കീഴിലും ബാത്ത് ടബ്ബിലും പരീക്ഷണങ്ങൾക്ക് അവസരമുണ്ട്.

മറ്റൊരാളുടെ ബെഡ്‌റൂമിൽ ശാരീരിക ബന്ധത്തിലേർപ്പെടുന്നതും വ്യത്യസ്തമായ അനുഭവമായിരിക്കും നൽകുന്നത്. അപരിചിതമായ ഇടം ലൈംഗികതയ്ക്കും വ്യത്യസ്തത നൽകുന്നു. അവരുടെ മുറിയിലെ വസ്തുക്കൾ നശിപ്പിക്കാതിരുന്നാൽ മാത്രം മതിയാകും.