
ചവറ: കുടുംബവീട്ടിൽ വെൽഡിംഗ് ജോലി ചെയ്യുന്നതിനിടെ പൊലീസുകാരൻ ഷോക്കേറ്റ് മരിച്ചു. ചവറ വട്ടത്തറ പുത്തേഴത്ത് വീട്ടിൽ ശിവാനന്ദന്റെ മകൻ സാബുവാണ് (36) മരിച്ചത്.
ഇന്നലെ വൈകിട്ട് 4 ഓടെയായിരുന്നു അപകടം. കരുനാഗപ്പള്ളി സ്റ്റേഷനിൽ ജോലി ചെയ്യുന്ന സാബു ചവറ പൊലീസ് ക്വാർട്ടേഴ്സിലാണ് താമസം. അവധി ദിവസമായതിനാൽ വെൽഡിംഗ് ജോലി അറിയാമായിരുന്ന സാബു വെൽഡിംഗ് മെഷീൻ വാടകയ്ക്കെടുത്ത് ചവറ വട്ടത്തറയിലെ കുട്ടംബവീട്ടിൽ ബാത്ത് റൂമിന്റെ ഡോർ വെൽഡ് ചെയ്യുമ്പോഴായിരുന്നു അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: രേഷ്മ. അഞ്ച് വയസുള്ള സാകേദാണ് മകൻ. മാതാവ്: വിമലാഭായി സംസ്കാരം ഇന്ന് ഉച്ചയ്ക് 2ന് വീട്ടുവളപ്പിൽ.