fire

കോഴിക്കോട്: ബാലുശേരിയിൽ ഇന്ന് പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ രണ്ട് കടകൾ പൂർണമായും കത്തിനശിച്ചു. ഇന്ന് പുലർച്ചെ നാലരയോടെ കാട്ടാംവള‌ളിയിലെ ഫർണീച്ചർ, ടയർ കടകൾക്കാണ് തീപിടിച്ചത്. തീ പടർന്നുപിടിക്കുന്നത് ശ്രദ്ധിച്ച സ്ഥലവാസികളാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് ജില്ലയിൽ വിവിധഭാഗങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്‌സ് യൂണിറ്റുകൾ അൽപസമയം മുൻപ് തീ കെടുത്തി.

തീപിടിക്കാനിടയായ കാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തിൽ ആർക്കും പരിക്കില്ല. ലക്ഷങ്ങളുടെ നാശനഷ്‌ടമുണ്ടായതായാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.