martin

കണ്ണൂർ: മദ്യലഹരിയിൽ അച്ഛനെ നിലത്തിട്ട് ചവിട്ടിയ മകൻ പൊലീസിന്റെ പിടിയിൽ. കണ്ണൂർ പേരാവൂർ ചൗളനഗർ എടാട്ട് വീട്ടിൽ പാപ്പച്ചനെയാണ് മകൻ മാർട്ടിൻ ഫിലിപ്പ് ക്രൂരമായി മർദിച്ചത്. മാർട്ടിൻ പിതാവിനെ നിലത്തിട്ട് ചവിട്ടുന്നതിന്റെയും വീട്ടുപകരണങ്ങൾ അടിച്ച് തകർക്കുനന്തിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് മാർട്ടിന്റെ പതിവാണെന്നാണ് സമീപവാസികൾ പറയുന്നത്. കഴിഞ്ഞ ദിവസവും ഇയാൾ വീട്ടിലെത്തി വഴക്കുണ്ടാക്കി. തുടർന്ന് പിതാവിനെ ക്രൂരമായി മർദിച്ചശേഷം നിലത്തിട്ട് ചവിട്ടുകയായിരുന്നു. കുടുംബാംഗങ്ങൾ തന്നെയാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയത്. വിവരമറിഞ്ഞ ഉടൻ തന്നെ പൊലീസ് വീട്ടിലെത്തിയെങ്കിലും ആശുപത്രിയിൽ പോകാൻ പാപ്പച്ചൻ കൂട്ടാക്കിയില്ല. വാടകവീട്ടിലാണ് കുടുംബം താമസിക്കുന്നത്.