
ഫ്ലോറൽ സാരിയിൽ അതീവ സുന്ദരിയായി നടി ഭാവന. ചാരവും ഇളം നീലയും നിറത്തിലുള്ള ഡിസൈനുകളോട് കൂടിയ കറുപ്പ് സാരിയാണ് നടി അണിഞ്ഞത്. ഇതിനൊപ്പം ധരിച്ച കറുപ്പ് പ്ലയിൻ ബ്ലൗസ് സാരിയുടെ ഭംഗി കൂട്ടുന്നു.
പഫ് സ്ലീവ് ബ്ലൗസ് ആണ് ഭാവന സാരിക്കൊപ്പം ധരിച്ചത്. കണ്ണെഴുതി കറുപ്പ് പൊട്ടും വച്ചിട്ടുണ്ട്. ജുംകയും മോതിരവും മാത്രമാണ് ആക്സസറീസായി ഉപയോഗിച്ചത്. ഫെമി ആന്റണി ആണ് ഹെയർസ്റ്റൈൽ. അഭിഷേക് ആണ് ഔട്ട്ഫിറ്റും സ്റ്റൈലിംഗും.
ഷുഹൈബ് പകർത്തിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെയാണ് ഭാവന പങ്കുവച്ചിരിക്കുന്നത്. മന്യയും, രചന നാരായണൻ കുട്ടിയുമടക്കം നിരവധി പേരാണ് കമന്റുമായെത്തിയിരിക്കുന്നത്. ഇതിനുമുൻപും സാരി ധരിച്ച ഭാവനയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.