itbp

ഡെറാഡൂൺ: ഹിമാലയത്തിലെ കടുത്ത തണുപ്പിനെ വകവയ്‌ക്കാതെ ചരിത്രം രചിച്ചിരിക്കുകയാണ് ഇന്തോ ടിബറ്റൻ അതി‌ർത്തി പൊലീസ്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ 24,131 അടി ഉയരമുള‌ള അബി ഗാമിൻ പർവതത്തിൽ കയറിയ അവർ പർവതത്തിന്റെ 22,850 അടി ഉയരത്തിൽവച്ച് യോഗാഭ്യാസം നടത്തി. ഇത് ഒരു പുതിയ റെക്കാഡ് ആണ്. ഇതുവരെ 230 പർവതാരോഹണ ദൗത്യം പൂർത്തിയാക്കിയവരാണ് ഐടിബിപി സേന.

New record of practicing Yoga at high altitude by ITBP. #Himveers of ITBP demonstrate Yoga practice ahead of #InternationalDayOfYoga2022 with the theme: '#YogaforHumanity' at an altitude of 22,850 feet in snow conditions in Uttarakhand near Mount Abi Gamin.#YogaAmritMahotsav pic.twitter.com/eHWE0qO1zJ

— ITBP (@ITBP_official) June 6, 2022

മദ്ധ്യ ഹിമാലയത്തിലെ സസ്‌കർ പർവതനിരയുടെ ഒടുവിലാണ് അബി ഗാമിൻ പർവതം. അപ്പർ അളകനന്ദ, ധൗളി നദികളുടെ നീർത്തടത്തിലാണ് ഈ പർവതത്തിന്റെ സ്ഥാനം. ജൂൺ 21ന് ലോക യോഗാ ദിനമായി ആചരിക്കുന്നതിന് മുന്നോടിയായാണ് ഐടിബിപി ഇത്തരമൊരു പ്രദർശനം നടത്തിയത്. 7000 മീറ്റർ അടി ഉയരമുള‌ള പതിനഞ്ച് പർവതങ്ങളിലൊന്നാണ് അബി ഗാമിൻ പർവതം. പ്രദേശത്തെ ഉയരമുള‌ള രണ്ടാമത്തെ വലിയ പർവതവുമാണ്. 1962 ൽ രൂപീകൃതമായ ഐടിബിപി ഹിമാലയത്തിലെ പല പ്രയാസമേറിയ കൊടുമുടികളും കീഴടക്കിയിട്ടുണ്ട്.