
നൂറുകോടിയും കടന്ന് കുതിപ്പ് തുടരുകയാണ് കമലഹാസൻ നായകനായെത്തിയ വിക്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം മൂന്നുദിവസം കൊണ്ടാണ് ആഗോളതലത്തിൽ നൂറ് കോടി എന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യദിനം ചിത്രം 58 കോടി രൂപയാണ് നേടിയത്. കേരളത്തിൽ നിന്നുമാത്രം ആദ്യ ദിനം അഞ്ചുകോടിയിലേറെയാണ് ചിത്രം നേടിയത്.
അമേരിക്കയിലും ഗൾഫ് രാജ്യങ്ങളിലുമെല്ലാം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസിന് മുൻപ് തന്നെ സാറ്റ്‌ലൈറ്റ്, ഒ.ടി.ടി അവകാശം എന്നിവ വിറ്റതിലൂടെ 200 കോടി രൂപ ചിത്രം നേടിയിരുന്നു. വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ, ചെമ്പൻ വിനോദ് ജോസ്, നരേൻ എന്നീ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
നൂറുകോടി ക്ലബിൽ ഇടംപിടിക്കുന്ന മൂന്നാമത്തെ കമലഹാസൻ ചിത്രമാണ് വിക്രം. വിശ്വരൂപം, ദശാവതാരം എന്നീ ചിത്രങ്ങൾ നേരത്തെ ഈ നേട്ടം സ്വന്തമാക്കിയിരുന്നു.
അതേസമയം, കോളിവുഡിൽ നിന്ന് 100 കോടിയിലധികം വരുമാനം നേടുന്ന നാലാമത്തെ ചിത്രമാണ് വിക്രമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രജനീകാന്തിന്റെ കബാലി, 2.0 എന്നീ ചിത്രങ്ങളും വിജയ്‌യുടെ ബീസ്റ്റും ആദ്യ മൂന്ന് ദിനങ്ങൾ കൊണ്ട് 100 കോടി ക്ലബിൽ ഇടം നേടിയിരിന്നു.
‘VIKRAM’ SCORES BIG NUMBERS IN INTERNATIONAL MARKETS… #Vikram is having a DREAM RUN #Overseas… Total till Saturday…
— taran adarsh (@taran_adarsh) June 5, 2022
⭐️ USA: $ 1,372,386 [₹ 10.65 cr]
⭐️ #UK: £ 2,86,589 [₹ 2.78 cr]
⭐️ #Australia: A$ 463,506 [₹ 2.60 cr]
⭐️ #NZ: NZ$ 47,285 [₹ 24.01 lacs]
contd… pic.twitter.com/zIC195hwib