rimi-tomi

മലയാളികളുടെ പ്രിയ ഗായിക റിമി ടോമി സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. താരം പോസ്റ്റ് ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്. ചിലപ്പോൾ പാട്ടാകാം,​ മറ്റു ചിലപ്പോൾ ഡാൻസാകാം.​ അതുമല്ലെങ്കിൽ യാത്രകൾ,​ പാചകം,​ ടിക്‌ടോക് വീഡിയോ അങ്ങനെ പല വേഷത്തിലും റിമി സോഷ്യൽ മീഡിയ പേജുകളിൽ തിളങ്ങി നിൽക്കുകയാണ്.

സഹോദരങ്ങളുടെ മക്കൾക്കൊപ്പമുള്ള റിമിടോമിയുടെ കളികളും കുസൃതിയും കാണാൻ കാത്തിരിക്കുന്നതും നിരവധി പേരാണ്. ഇപ്പോഴിതാ കുട്ടിപ്പട്ടാളത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മനോഹരമായ കുറിപ്പും എഴുതിയിരിക്കുകയാണ് താരം.

'ആരെയാണ് കൂടുതൽ ഇഷ്ടം?​ അത് അറിയില്ല. മൂന്ന് പേരും എനിക്ക് ഒരുപോലെ. ഈ ജീവിതത്തിൽ എനിക്ക് ദൈവം തന്ന ഏറ്റവും വലിയ സമ്മാനം ഇവരാണ്. എന്റെ ഏറ്റവും വലിയ സന്തോഷം. '

അനിയത്തി റീനുവിന്റെയും അനിയൻ റിങ്കുവിന്റെയും മക്കൾക്കൊപ്പമുള്ള സെൽഫിയാണ് റിമി പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ വീഡിയോകളിൽ കുട്ടിപ്പട്ടാളം പതിവായി എത്തിത്തുടങ്ങിയതോടെ ഇവർക്കും ഇപ്പോൾ ആരാധകർ ഏറെയാണ്. റിങ്കുവിന്റെയും മുക്തയുടെയും മകൾ കൺമണി അടുത്തിടെ പത്താംവളവ് എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.

View this post on Instagram

A post shared by Rimitomy (@rimitomy)