
ഇന്ന് നടി ഭാവനയുടെ മുപ്പത്തിയാറാം ജന്മദിനമാണ്. ആരാധകരും സുഹൃത്തുക്കളുമടക്കം നിരവധിപേരാണ് താരത്തിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയത്. ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യറും പ്രിയപ്പെട്ട കൂട്ടുകാരിക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്. ഞാൻ ഇതുവരെ കണ്ടതിൽവച്ച് ഏറ്റവും ശക്തയായ സ്ത്രീയെന്നാണ് ഭാവനയെ മഞ്ജു വിശേഷിപ്പിച്ചിരിക്കുന്നത്.
ഭാവനയ്ക്കും സംയുക്തയ്ക്കുമൊപ്പമുള്ള ചിത്രത്തിനൊപ്പം ഹൃദയസ്പർശിയായ ചെറിയൊരു കുറിപ്പും മഞ്ജു ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. 'ഈ ചിത്രം മങ്ങിയതായിരിക്കാം, പക്ഷേ വികാരങ്ങൾ യഥാർത്ഥമാണ്. ജന്മദിനാശംസകൾ ഭാവന!!! ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും ശക്തയായ സ്ത്രീയോട്! ഞാൻ നിന്നെ സ്‌നേഹിക്കുന്നു, നിനക്കിതറിയാമെന്ന് എനിക്കറിയാം...'എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്.

മഞ്ജുവിനെക്കൂടാതെ രമ്യാ നമ്പീശൻ, സയനോര ഫിലിപ്പ് തുടങ്ങിയ സുഹൃത്തുക്കളും കൂട്ടുകാരിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ട് ആശംസയറിയിച്ചിട്ടുണ്ട്.