prithviraj-nayanthara

പൃഥ്വിരാജ്, നയൻതാര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സംവിധായകൻ തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്.

ഇതാദ്യമായാണ് പൃഥ്വിരാജിന്റെ നായികയായി നയൻതാര എത്തുന്നത്. ഇവരെക്കൂടാതെ ഒട്ടനവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ലാലു അലക്‌സ് ഫ്രീക്കൻ ലുക്കിലാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അജ്മൽ അമീറാണ് ഗോൾഡിലെ മറ്റൊരു പ്രധാന താരം.

വിനയ് ഫോർട്ട്, അബു സലീം, സൈജു കുറുപ്പ്, ശബരീഷ്, കൃഷ്ണ ശങ്കർ, ദീപ്തി സതി, മല്ലിക സുകുമാരൻ, ജഗദീഷ്, സാബുമോൻ, ഇടവേള ബാബു, പ്രേംകുമാർ, ജാഫർ ഇടുക്കി, ചെമ്പൻ വിനോദ്, റോഷൻ മാത്യു, ബാബുരാജ് എന്നീ താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്.

gold-film

നേരം, പ്രേമം എന്നീ ഹിറ്റു ചിത്രങ്ങൾക്കുശേഷം അൽഫോൺസ് പുത്രൻ ഒരുക്കുന്ന ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജ് പ്രൊഡക്‌ഷൻസ്, മാജിക് ഫ്രയിംസ് എന്നിവരാണ് നിർമാതാക്കൾ. ചിത്രത്തിന്റെ ടീസർ നേരത്തെ റിലീസ് ചെയ്‌തിരുന്നു.

പാട്ട് എന്ന് പേരിട്ട മറ്റൊരു ചിത്രവും അൽഫോൺസ് പുത്രൻ പ്രഖ്യാപിച്ചിരുന്നു. ഫഹദ് ഫാസിലാണ് പാട്ടിലെ നായകൻ. നയൻതാരയാണ് ഈ ചിത്രത്തിലും നായികയായി എത്തുന്നത്.