car

ഏറ്റവും മനോഹരമായ വികാരമാണ് പ്രണയം. സ്‌നേഹിക്കുന്നയാൾക്കൊപ്പം സമയം ചിലവഴിക്കാൻ ആഗ്രഹിക്കാത്തവരും ഉണ്ടാകില്ല. എന്നാൽ മനുഷ്യന് പകരം വസ്തുക്കളോടാണ് പ്രണയം തോന്നുന്നതെങ്കിലോ? പാവയെ കല്യാണം കഴിച്ചയാളുടെ കഥയൊക്കെ ഇതിനുമുൻപ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഒബ്ജക്‌ടോഫീലിയ( Objectophilia) എന്നാണ് ഇതിനെ പറയുന്നത്.

അത്തരത്തിൽ കാറിനോട് പ്രണയം തോന്നിയ അമേരിക്കക്കാരനായ നഥാനിയൽ ആണ് സമൂഹമാദ്ധ്യമങ്ങളിലിപ്പോൾ ചർച്ചയാകുന്നത്. ഡേറ്റിംഗ് മൈ കാർ എന്ന പരിപാടിയിലൂടെയാണ് നഥാനിയൽ കാറുമായുള്ള ബന്ധത്തെക്കുറിച്ച് പറയുന്നത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് എങ്ങനെയാണെന്നും ഇയാൾ വെളിപ്പെടുത്തുന്നുണ്ട്.

"2005ൽ ആദ്യമായി കണ്ടപ്പോൾ തന്നെ കാറിനോട് പ്രണയം തോന്നി. അതിനുമുൻപ് യഥാർത്ഥ പ്രണയം അനുഭവിച്ചിട്ടില്ല. ഞങ്ങൾ രണ്ടുപേരും പ്രണയത്തിലാകാനും ശാരീരിക ബന്ധത്തിലേർപ്പെടാനും അധികസമയമെടുത്തില്ല. എന്റെ കാറുമായി ഞാൻ ആത്മാർത്ഥ പ്രണയത്തിലാണ്. ഞങ്ങളുടെ ശരീരം എല്ലാം ഒരുമിച്ച് ചേരുന്നു.

കാറിനോട് എനിക്ക് ഇത്തരത്തിലൊരു വികാരം ഉണ്ടാവാൻ എന്താണ് കാരണമെന്നറിയില്ല. കാര്യങ്ങൾ ലൈംഗികതയിലേക്ക് നയിക്കുന്ന ചില സമയങ്ങളുണ്ട്. കാറിൽ ചാരിയിരിക്കാനും ഉരസാനുമൊക്കെ ഞാൻ ഇഷ്ടപ്പെടുന്നു. ഞാൻ അവന്റെ കീഴിലായിരിക്കുക എന്നതാണ് ഏറ്റവും ഇഷ്ടപ്പെട്ട പൊസിഷൻ."- നഥാനിയൽ പറഞ്ഞു.