ചെടികൾ വച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും പരിസ്ഥിതി നമ്മെ സംരക്ഷിക്കുന്നതുപോലെ നാം പരിസ്ഥിതിയെയും സംരക്ഷിക്കേണ്ടതുണ്ടെന്നും നടൻ മമ്മൂട്ടി പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരു തൈ നടാം പദ്ധതിയുടെ സംസ്ഥാന തല ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരങ്ങൾ മാത്രമല്ല പരിസ്ഥിതി. പരിസ്ഥിതിക്ക് കാരണമായ ഒരു പ്രവൃത്തിയും നമ്മൾ ചെയ്യരുത്. ഈ മരവും കാടുമൊന്നും നമ്മൾ വച്ചതല്ല. നമുക്ക് മുമ്പ് വച്ചതോ തനിയേ വളർന്നതോ ഒക്കെയാണ്. നമ്മളും ഇതുപോലെ കാടുകളും പച്ചപ്പും ഉണ്ടാക്കി പ്രകൃതിയെ സംരക്ഷിക്കണം.

ഇത് നട്ടത് കൊണ്ട് മാത്രം കാര്യമില്ല. ഇതിന് വേണ്ട വെള്ളവും വളവുമൊക്കെ നൽകണം. ഓരോ കൊല്ലവും ഇത് ചെയ്യുമ്പോൾ കഴിഞ്ഞ തവണ വച്ച മരങ്ങളും എവിടെയെങ്കിലുമൊക്കെ വളരുന്നുണ്ടാകണമെന്ന് ഉറപ്പ് വരുത്തുകയും വേണം.- മമ്മൂട്ടി പറഞ്ഞു.

mammootty