poster

തേജ് ക്രിയേഷൻസിന്റെ ബാനറിൽ രജീഷ് വളാഞ്ചേരി നിർമിച്ച് പ്രസാദ് ജി. എഡ്വേർഡ് സംവിധാനം ചെയ്യുന്ന 'യാത്രയുടെ രണ്ടാം പാതി' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഷാജോൺ , നാദിർഷ , ജിയോ ബേബി, രഞ്ജിത്ത് ശേഖർ, ജയരാജ് വാര്യർ , സ്വാസിക, രേണു സൗധർ, വിധു വിൻസെന്റ്, മിനി ഐ.ജി, പ്രജേഷ് സെൻ , പാമ്പള്ളി, ബി.കെ ഹരിനാരായണൻ , സുനീഷ് വാരനാട് എന്നിവരുടെ ഫേസ് ബുക്ക് പേജിലൂടെ പുറത്തിറങ്ങി. പ്രസാദ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. ക്യാമറ റെജിപ്രസാദ്‌, ഗാനരചന ബി.ടി. അനിൽകുമാർ, സംഗീതം സതീഷ് രാമചന്ദ്രൻ, കലാസംവിധാനം സാബുറാം.മേക്കപ്പ് സുനിൽ പുഞ്ചക്കരി, സ്റ്റിൽസ് ആശിഷ് പുതുപറമ്പിൽ. പിആർഒ റഹിം പനവൂർ.

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം അവസാനം തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി നടക്കും.