ഹിമാര്‍സ് മിസൈലുകള്‍. എം 142 ഹൈ മൊബിലിറ്റി ആര്‍ട്ടിലറി മൊബിലിറ്റി റോക്കറ്റ് സിസ്റ്റം. മിനിറ്റുകള്‍ക്കുള്ളില്‍ ഓട്ടോമാറ്റിക്കായി ലോഡ് ചെയ്യാവുന്ന സംവിധാനം.അമേരിക്കയുടെ വജ്രായുധങ്ങളിൽ ഒന്ന്. ഇതിന്റെ ശക്തി ഉക്രൈനിൽ അമേരിക്ക ഒന്നുകൂടി പരീക്ഷിക്കുകയാണ്. കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുഎസിനായി 70 കോടി യുഎസ് ഡോളറിന്റെ ആയുധസഹായം പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ജാവലിന്‍ ടാങ്ക് വേധ മിസൈല്‍, ഹെലികോപ്ടറുകൾ,​ പ്രിസിഷന്‍ ഗൈഡഡ് മിസൈലുകള്‍ തുടങ്ങിയവയ്‌ക്കൊപ്പം ഹിമാര്‍സ് മിസൈലുകളും ഉള്‍പ്പെടുന്നെന്നതാണ് ശ്രദ്ധേയം. എം 142 ഹൈ മൊബിലിറ്റി ആര്‍ട്ടിലറി മൊബിലിറ്റി റോക്കറ്റ് സിസ്റ്റം എന്നതാണ് ഹിമാര്‍സ് മിസൈലുകളുടെ പൂര്‍ണരൂപം.

himars