
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
2022 ജൂൺ 7 - 1197 ഇടവം 24 ചൊവ്വാഴ്ച (പുലർച്ചെ 0 മണി 24 മിനിറ്റ് 22 സെക്കന്റ് വരെ ആയില്യം ശേഷം മകം നക്ഷത്രം )
അശ്വതി: സ്വന്തമായി സ്ഥാപനങ്ങൾ നടത്തുന്നവർ കൂടുതൽ തൊഴിലാളികളെ നിയമിച്ച് തൊഴിൽ സാദ്ധ്യതകൾ വർദ്ധിപ്പിക്കും.മേലുദ്യോഗസ്ഥരുടെ പ്രീതിക്ക് പാത്രമാകും, വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം, ഉദ്യോഗമന്വേഷിച്ചുള്ള യാത്രകൾ സഫലമാകും.
ഭരണി: സർക്കാറിൽനിന്ന് നേട്ടങ്ങളുണ്ടാകും. ഈശ്വരാധീനം വർദ്ധിക്കും. ധനാഭിവൃദ്ധിയുണ്ടാകും ആരോഗ്യവർദ്ധന കാണുന്നുണ്ട്. വിദേശത്ത് ജോലിചെയ്യുന്നവര്‍ക്ക് ഗുണം, വാഹനങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഇടവരും.
കാര്‍ത്തിക: പരീക്ഷണങ്ങളിൽ വിജയം ലഭിക്കും, ലോണുകൾ ലഭിക്കാൻ സാദ്ധ്യതയുണ്ട്. ബാദ്ധ്യതകള്‍ തീര്‍ക്കും, ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, ജനപ്രീതിയുണ്ടാകും, മനസുഖം നല്‍കുന്ന വാര്‍ത്തകള്‍ കേൾക്കും.
രോഹിണി: സഹോദരഗുണം കുറയും, കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ കർക്കശമായി സംസാരിക്കാൻ ഇടവരും.ക്ഷമക്കുറവ്. ശത്രു ഭീതിയും പരാജയവും. യാത്രയിൽ അസ്വസ്ഥതകള്‍, കുടുംബത്തിൽ കലഹം. രാത്രി യാത്രകള്‍ ഒഴിവാക്കുക.
മകയിരം: ആരോഗ്യകാര്യങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, ധനാഗമവും വിനോദയാത്രയും, സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും.
തിരുവാതിര: അമിത ആശങ്കകൾ മനസിനെ അസ്വസ്ഥമാക്കും. കുടുംബാംഗങ്ങളുമായും സഹോദരങ്ങളുമായും തർക്ക വിഷയങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. രോഗാവസ്ഥ, വലിയ പ്രതീക്ഷവച്ചു ചെയ്ത പലതും നഷ്ടത്തില്‍ കലാശിക്കും,അബദ്ധങ്ങളില്‍ ചാടും.
പുണര്‍തം: ദേശംവിട്ട് നിന്നു പഠിക്കുന്നവർ വീട്ടു കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് മനസ് അസ്വസ്ഥമാക്കാതെ പ്രത്യേകം ശ്രദ്ധിക്കണം.സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം, പ്രശ്നങ്ങളെ ധീരതയോടെ നേരിട്ടു വിജയം വരിക്കും. ഉദ്യോഗത്തിൽ നിന്നും കൂടിയ വരുമാനം ലഭിക്കും.
പൂയം: വിവിധ തരത്തിലുള്ള ചിന്തകൾ മനസിനെ അലട്ടിക്കൊണ്ടിരിക്കും. വിവാഹകാര്യങ്ങളിൽ തടസ്സം അനുഭവപ്പെടാന്‍ സാദ്ധ്യതയുണ്ട്. അന്യരോട് കയര്‍ക്കും, ധനനഷ്ടം. കുടുംബകലഹം, വിവാഹ ജീവിതത്തില്‍ കല്ലുകടി. കൂട്ട് പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക, യാത്രകൾ മാറ്റി വയ്ക്കുക.
ആയില്യം: മനസിന് സന്തോഷമുണ്ടാകുന്ന വാക്കുകൾ കേൾക്കും. തൊഴിൽ മേഖലയിൽ ലാഭ ശതമാനം വർദ്ധിക്കും. നിയമപരമായി ആനുകൂല്യങ്ങള്‍ ലഭിക്കും,രാഷ്ട്രീയത്തിൽ മധ്യസ്ഥതയ്ക്ക് പറ്റിയവര്‍ ആയിരിക്കും.
മകം: പൂർണമായും ഈശ്വരാധീനം ഉണ്ടാകും. യാത്രകൾക്ക് അംഗീകാരങ്ങൾ ലഭിക്കും. തൊഴിലിനുവേണ്ടി ടെസ്റ്റുകൾ എഴുതുന്നതിന് ദൂര ദേശ യാത്രകൾ നടത്തും. പരീക്ഷകളിൽ വിജയം, ചിലരില്‍ സ്ത്രൈണത കൂടി നില്‍ക്കുന്നതായി കാണാം, അധികാരികളുടെ പ്രീതി നേടും.
പൂരം: തടസങ്ങൾ മാറി വരും, കലാകാരന്മാർ ഗ്രന്ഥകർത്താക്കൾ എന്നിവർക്ക് പുതിയ രചനാപരമായ ആശയങ്ങൾ ഉണ്ടാകും.
സ്വന്തം തീരുമാനങ്ങള്‍ കൂടെക്കൂടെ മാറ്റുന്നതിന് യാതൊരു മടിയും കാണില്ല,എതിര്‍ക്കുന്നവരെ കീഴ്‌പ്പെടുത്തും.
ഉത്രം: സുഹൃത്തുക്കളുടെ സഹായസഹകരണങ്ങൾ ഉണ്ടാകില്ല. ദൂരദേശത്തേക്ക് മാറിനിൽക്കാനുള്ള സാഹചര്യമുണ്ടാകും. സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന് യുക്തിപൂർവ്വം ഒഴിഞ്ഞുമാറും.പണം ചെലവഴിക്കുന്ന കാര്യത്തില്‍ മിതത്വം പാലിച്ചില്ലെങ്കില്‍ ഏറെ കഷ്ടപെടും, മറ്റുള്ളവര്‍ക്ക് ഉപദേശം നല്‍കും.
അത്തം: ഈശ്വരാധീനം മൂലം എല്ലാ കാര്യങ്ങളും ശരിയായി വരും. ദൂര ദേശ വാസത്തിന് സാദ്ധ്യത കാണുന്നു. അലസത മടി എന്നിവ തൊഴിൽമേഖലയിൽ തടസങ്ങളുണ്ടാക്കും.മംഗല്യത്തിന് കാലതാമസമോ തടസമോ നേരിട്ടിരുന്നവര്‍ക്ക് അവയൊക്കെ മാറി സമയം അനുകൂലമാകും, സന്താനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പ്രകടിപ്പിക്കും.
ചിത്തിര: പുതിയ തൊഴിൽ മേഖല കണ്ടുപിടിക്കും.ചെലവുകൾ വർദ്ധിച്ചുവരും. പുതിയ പഠന മേഖലകളുമായി ബന്ധപ്പെട്ട് വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. ധനാഗമം ഉണ്ടാകും, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും. ഗുണാനുഭങ്ങള്‍, തൊഴിൽ മേന്മ, പേരും പെരുമയും ഉണ്ടാകും.
ചോതി : കുടുംബവഴക്കുകളുമായി ബന്ധപ്പെട്ട് കോടതിയിലെ കേസുകൾ ഒത്തുതീർപ്പാക്കാൻ സാധിക്കും. രക്ഷിതാക്കളുടെ അഭിപ്രായങ്ങൾ വകവയ്ക്കാതെ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കും. കാര്യങ്ങള്‍ അനുകൂലമാകും. ചിന്താശേഷിയോടുകൂടി പ്രവര്‍ത്തിക്കുന്നതിനാല്‍ പരാജയം വിജയം ആക്കി മാറ്റും, ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും.
വിശാഖം: ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് ആഗ്രഹം നടക്കും. ചതി പറ്റാതെ പ്രത്യേകം ശ്രദ്ധിക്കണം. അന്യദേശത്തു നിന്നും പുതിയ വിവാഹ ആലോചനകൾ വരാൻ സാദ്ധ്യതയുണ്ട്. കീഴ്‌ജീവനക്കാരെ ശാസിക്കേണ്ടി വരും, കുടുംബത്തില്‍ സമാധാനം കളിയാടും.സംഘര്‍ഷം നിറഞ്ഞ മാനസികാവസ്ഥയ്ക്ക് ശമനം ലഭിക്കും.
അനിഴം: കുടുംബാംഗങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കാൻ കഴിയും. കേസ് വഴക്കുകളിൽ വിജയിക്കും.തർക്കവിഷയങ്ങളിൽ നിങ്ങളുടെ ഭാഗം വ്യക്തമായി അവതരിപ്പിക്കാൻ കഴിയും.വാക്ക് പാലിക്കാന്‍ സാധിക്കും,വരുമാനത്തിന്റെ ഒരുവിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുക.
കേട്ട: ദൂരദേശത്തുള്ള വ്യക്തികളുമായോ സ്ത്രീകളുമായോ പുതിയ സുഹൃദ്ബന്ധങ്ങൾ ഉണ്ടാക്കാൻ കഴിയും. വരുമാന കാര്യങ്ങളിൽ അനുകൂലമായ രീതിയിൽ മാറ്റങ്ങൾ ഉണ്ടാകും.സഹോദര ഗുണം, കുടുംബ സുഖം,അവിചാരിത ധനാഗമന മാര്‍ഗങ്ങള്‍ ഉണ്ടാകും,
അധികം വിഷമിക്കാതെ ഉന്നത സ്ഥാനങ്ങള്‍ നേടിയെടുക്കും.
മൂലം: ഈശ്വരാധീനം പൂർണമായും കാണുന്നുണ്ട്. സർക്കാർ ജോലിക്ക് വേണ്ടി ശ്രമിക്കുന്നവർക്ക് ജോലി സാദ്ധ്യത വർദ്ധിക്കും. ആർക്കും പണം കടം കൊടുക്കരുത് പറ്റിക്കപ്പെടാൻ സാദ്ധ്യത വളരെ കൂടുതലാണ്. സ്ത്രീകൾ കാരണം അപകട സാദ്ധ്യത. വിദേശത്ത് തൊഴിലില്‍ ശോഭിക്കാന്‍ കഴിയും, സ്ത്രീ വിഷയങ്ങളില്‍ താല്‍പ്പര്യം കാണിക്കും,ധനത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടുണ്ടാകില്ല.
പൂരാടം: പരീക്ഷകളിൽ വിജയം ഉണ്ടാകും. സുഹൃത്ത് ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. സോഷ്യൽ മീഡിയകൾ മൂലം വഞ്ചിതരാകാതെ ശ്രദ്ധിക്കണം.രാഷ്ട്രീയ രംഗങ്ങളില്‍ അധികാരം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും, തര്‍ക്കങ്ങളില്‍ മാദ്ധ്യസ്ഥം വഹിക്കേണ്ടി വരും.
ഉത്രാടം: വാക്ക് തർക്കങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കുക വരുമാന തടസമുണ്ടാകാം. തീർത്ഥയാത്രയ്ക്ക് പോകാൻ സാദ്ധ്യതയുണ്ട്. വസ്തു, വാഹനം എന്നിവയുടെ ക്രയവിക്രയങ്ങളിൽ സാമ്പത്തികലാഭം ഉണ്ടാകും, തൊഴില്‍ പരാജയം,പ്രണയ കാര്യങ്ങളില്‍ ദുഃഖം, ആഡംബരത്തിനായി പണം ചെലവഴിക്കും,അഗ്നി ഭയവും ജലഭയവും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
തിരുവോണം: ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകും.സാമ്പത്തിക ഇടപാടുകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.പണച്ചെലവും ദുരിതവും, യാത്രകൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല, തിക്താനുഭവങ്ങള്‍. സുരക്ഷിതത്വം ഇല്ലായ്മ അനുഭവപ്പെടാം.
അവിട്ടം: പലകാര്യങ്ങളിലും കാലതാമസമുണ്ടാകും. അലസത, മടി എന്നിവ കൂടുതൽ പ്രകടമായി വരാം. ഈശ്വരാധീനം കുറഞ്ഞ് കാണുന്നുണ്ട്.അലസത കഷ്ടങ്ങള്‍ വരുത്തും, കുടുംബ പരമായുള്ള പ്രശ്നങ്ങൾ വഷളാകാതെ നോക്കണം ,പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരിയ തോതില്‍ മനപ്രയാസം ഉണ്ടാകാം.
ചതയം: മുതിർന്ന കുടുംബാംഗങ്ങളിൽനിന്നും സഹായസഹകരണങ്ങൾ ഉണ്ടാകും. തൊഴിൽമേഖലയിലെ ഉയർച്ച ഉണ്ടാകും. കാര്യ നേട്ടം അനുഭവപ്പെടും ഉപരിപഠന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കാര്യതടസം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. സ്ത്രീഗുണം, ഇഷ്ട ഭക്ഷണ പ്രാപ്തി, വരുമാനത്തില്‍ വര്‍ദ്ധനവ്, വിദേശ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും, ധനപരമായി നേട്ടങ്ങൾ അനുഭവിക്കും
പൂരുരുട്ടാതി: ചില ചെറിയ പിഴവുകൾ കൊണ്ട് പല വലിയ കാര്യങ്ങളും തടസപ്പെട്ടു പോകും, എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളും മുതിർന്നവരുടെ ഉപദേശപ്രകാരം ചെയ്യുന്നത് നല്ലതാണ്. വിഷമതകളെല്ലാം മാറിക്കിട്ടും,കലഹത്തിനു വരുന്നവരെ പോലും സരസമായി സംസാരിച്ചു വശത്താക്കും, എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം.
ഉത്രട്ടാതി: പുതുതായി ബിസിനസുകൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. വിദേശ തൊഴിൽ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. സഹോദരങ്ങളുമായി വാക്ക് തർക്കങ്ങൾക്ക് സാദ്ധ്യത കാണുന്നു. വിദ്യാഭ്യാസ രംഗത്തുള്ളവര്‍ക്ക് പുരോഗതി, ജോലിമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യം കിട്ടും. സുഖാനുഭവങ്ങള്‍,കലാപരമായും സാഹിത്യപരമായും നല്ല സമയം.
രേവതി: യാത്രകൾ ആവശ്യമായിവരും പല കാര്യങ്ങളും ഉത്സാഹപൂർവം ചെയ്തു തീർക്കും. ബുദ്ധിപരമായി കാര്യങ്ങൾ നീക്കുന്നത് മൂലം കാര്യങ്ങൾ വിജയത്തിലേക്ക് എത്തിക്കാൻ കഴിയും. വിവിധ മേഖലകളില്‍ നിന്നും പണം വരും,വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങും, സേവന സന്നദ്ധത പ്രകടിപ്പിക്കും