കൊവിഡിനും തക്കാളി പനിക്കും പിന്നാലെ സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി നോറോ വൈറസും. തൃശ്ശൂരിൽ സ്ഥിരീകരിച്ചതിനു പിന്നാലെ തിരുവനന്തപുരം വിഴിഞ്ഞത്തും രണ്ട് കുട്ടികൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം വെങ്ങാനൂർ ഉച്ചക്കട എൽഎംഎൽപി സ്‌കൂളിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇവരെ പരിശോധിച്ചപ്പോഴാണ് രണ്ട് കുട്ടികൾക്ക് നോറോ വൈറസ് ബാധയേറ്റതായി കണ്ടെത്തിയത്. 57 കേസുകളാണ് തൃശ്ശൂരിൽ സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്നാണ് രോഗം പകർന്നതെന്നാണ് പ്രാഥമിക നിഗമനം.

norovirus