രണ്ടാഴ്ച കൊണ്ട് അവസാനിക്കുമെന്ന് കണക്കുകൂട്ടിയ യുക്രെൻ യുദ്ധം നൂറുദിവസം പിന്നിട്ട് കഴിഞ്ഞു. ജയിച്ചേ അടങ്ങൂ എന്ന വാശിയിൽ റഷ്യയും തോറ്റ് കൊടുക്കില്ലെന്ന പോരാട്ടത്തിൽ യുക്രൈനും. യുദ്ധം അവസാനിപ്പിക്കാൻ പല ആലോചനകളും ഉണ്ടായെങ്കിലും ഒന്നും ഫലവത്തായില്ല. യുക്രൈന് സഹായത്തിനായി നാറ്റോ രാജ്യങ്ങളിൽ നിന്നും ആയുധങ്ങൾ ഒഴുകുകയാണ്. യുദ്ധം ജയിക്കുക എന്നതാണ് റഷ്യയുടെ ആവശ്യം. എന്നാൽ റഷ്യ താത്കാലികമായി പിടിച്ചടക്കിയ സ്ഥലങ്ങൾ തിരികെ എടുക്കുക എന്നതാണ് യുക്രൈന് വേണ്ടത്. ഉക്രൈന്റെ അഞ്ചിൽ ഒരു ഭൂ ഭാഗം ഇപ്പോൾ റഷ്യയുടെ അധീനതയിലായിക്കഴിഞ്ഞു.
