ഇന്ത്യൻ കറൻസിയിൽ മഹാത്മാഗാന്ധിക്കൊപ്പം രവീന്ദ്രനാഥ ടാഗോറിന്റെയും എപിജെ അബ്ദുൾ കലാമിന്റെയും ചിത്രങ്ങൾ ഇടം നേടിയേക്കും. പുതിയ സീരീസ് നോട്ടുകളിലാവും ഈ മാറ്റം ഉണ്ടാവുക. ഇതുസംബന്ധിച്ച വിവരങ്ങൾ സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് ലഭിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. രവീന്ദ്രനാഥ ടാഗോറിന്റെയും എപിജെ അബ്ദുൾ കലാമിന്റെയും ഒന്നിലധികം ചിത്രങ്ങൾ ഉപയോഗിച്ചുള്ള സാമ്പിൾ ഇതിനായി തയ്യാറാക്കും. അന്തിമ തീരുമാനം ഉന്നതതലത്തിൽ സ്വീകരിക്കും.
