
ബ്രാവിയയുടെ ഏറ്റവും പുതിയ മോഡലുകളായ എക്സ് ആർ എക്സ് 90കെ സീരീസിലുള്ള ടെലിവിഷൻ സെറ്റുകൾ സോണി ഇന്ത്യയിൽ അവതരിപ്പിച്ചു. 75 ഇഞ്ച് സ്ക്രീനിന്റെ എക്സ് ആർ - 75 എക്സ് 90 കെ, 65 ഇഞ്ചിന്റെ എക്സ് ആർ - 75 എക്സ് 65 കെ, 55 ഇഞ്ചിന്റെ എക്സ് ആർ - 55 എക്സ് 90 കെ എന്നീ മോഡലുകളാണ് സോണി നിലവിൽ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളത്. ഏറ്റവും ചെറിയ മോഡലായ 55 ഇഞ്ചിന്റെ ടെലിവിഷന് 1,23,490 രൂപയും 65 ഇഞ്ചിന്റെ എക്സ് ആർ - 65 എക്സ് 90 കെ മോഡലിന് 1,70,990 രൂപയുമാണ് സോണി ഇന്ത്യയിൽ വിലയിട്ടിരിക്കുന്നത്. 90 ഇഞ്ചിന്റെ എക്സ് ആർ - 90എക്സ് 90 കെ മോഡലിന്റെ വില സോണി ഇതു വരെയായും പരസ്യപ്പെടുത്തിയിട്ടില്ല. ഏകദേശം രണ്ട് ലക്ഷം രൂപയ്ക്ക് അടുത്ത് വരുമെന്നാണ് കണക്കുകൂട്ടൽ.
4K അപ്‌സ്‌കേലിംഗ് സാങ്കേതികവിദ്യയെ പിന്തുണയ്ക്കാൻ കഴിയുന്ന കോഗ്‌നിറ്റീവ് പ്രോസസർ ആണ് എക്സ് ആർ മോഡലുകളുടെ വലിയൊരു പ്രത്യേകത. ട്രൈലുമിനോസ് പ്രോ സാങ്കേതികവിദ്യയുമായി ചേർന്ന് ഫുൾ അറേ എൽഇഡി പാനൽ ചിത്രങ്ങൾക്ക് നാച്ചുറാലിറ്റിയും കൂടുതൽ വ്യക്തതയും നൽകുന്നു. വ്യക്തവും ക്വാളിറ്റിയുമുള്ള ശബ്ദം നൽകുന്നതിന് ഡോൾബി അറ്റ്‌മോസ്, അക്കോസ്റ്റിക് മൾട്ടി-ഓഡിയോ, 3D സറൗണ്ട് അപ്‌സ്‌കേലിംഗ് സാങ്കേതികവിദ്യകൾ എന്നിവയും അടങ്ങിയവയാണ് ബ്രാവിയയുടെ എക്സ് ആർ സീരീസിലുള്ള ടെലിവിഷനുകൾ.
സ്ക്രീൻ ഡൈമൻഷനുകൾ മാറ്റിനിർത്തിയാൽ എക്സ് ആർ സീരീസിലുള്ള വിവിധ മോഡലുകൾ തമ്മിൽ വലിയ വ്യത്യാസം ഒന്നുമില്ല. 4കെ റെസല്യൂൽനോട് കൂടിയ എൽഇഡി പാനലുകൾ, 100ഹെർട്ട്സിന്റെ റിഫ്രഷ് നിരക്ക്, എക്സ് ആർ മോഷൻ ക്ളാരിറ്റി സാങ്കേതിക വിദ്യ, ഗെയിമിംഗിനായി 120 എഫ്പിഎസ്, വേരിയന്റ് റിഫ്രഷ് റേറ്റ്, ഓട്ടോ ലോ ലാറ്റൻസി മോഡ് എന്നിവയടങ്ങിയ എച്ച് ഡി എം ഐ 2.1 പോർട്ട് പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.
രണ്ട് ഫുൾ റേഞ്ച് ബാസ് റിഫ്ലെക്സ് സ്പീക്കറുകളോടൊപ്പം 40 വാട്ട് ഓഡിയോ ഔട്ട്പുട്ട് നൽകുന്ന രണ്ട് ട്വീറ്ററുകളും മികച്ച ശ്രവ്യാനുഭവം ഉറപ്പാക്കുന്നു. ഇതിനുപുറമേ, ഡോൾബി അറ്റ്‌മോസ്, എക്സ് ആർ സൗണ്ട് പൊസിഷൻ, അക്കോസ്റ്റിക് മൾട്ടി-ഓഡിയോ, 3D സറൗണ്ട് അപ്‌സ്‌കേലിംഗ് തുടങ്ങിയ സാങ്കേതികവിദ്യകൾ എക്സ്കെ സീരീസിന്റെ ഓഡിയോ മികച്ചതാക്കാൻ വളരെയേറെ സഹായിക്കുന്ന ഘടകങ്ങളാണ്. ടിവിയുടെ മുന്നിലുള്ള നിങ്ങളുടെ സ്ഥാനം അനുസരിച്ച് ഓഡിയോ ഔട്ട്‌പുട്ട് ഒപ്റ്റിമൈസ് ചെയ്യുന്ന അക്കോസ്റ്റിക് ഓട്ടോ കാലിബ്രേഷൻ സാങ്കേതികവിദ്യ മറ്റൊരു പ്രത്യേകതയാണ്.
ഇതിനു പുറമേ ഗൂഗിൾ പ്ളേയിൽ നിന്നുള്ള ജനപ്രിയ സ്ട്രീമിംഗ് പ്ളാറ്റ്ഫോമുകളിലേക്കും മറ്റ് ആപ്പുകളിലേക്കുമുള്ള ആക്സസും എക്സ് ആർ സീരീസ് പ്രദാനം ചെയ്യുന്നുണ്ട്. ആപ്പിൾ പോം കിറ്റ്, എയർ പ്ലേ എന്നിവ ഉപയോഗിച്ച് ഐപാഡുകളും ഐഫോണുകളും അടങ്ങിയ ആപ്പിളിന്റെ ഗാഡ്ജറ്റുകൾ കണക്ട് ചെയ്യാനും ഈ സീരീസിലെ ടിവികൾക്ക് സാധിക്കും. 12 മാസത്തെ സ്ട്രീമിംഗ് സബ്‌സ്‌ക്രിപ്‌ഷനോടൊപ്പം നിലവിലുള്ള 5 ക്ലാസിക് സിനിമകൾ വരെ നിലനിർത്താൻ ഉപഭോക്താക്കളെ അനുവദിക്കുന്ന ബ്രാവിയ കോർ ആപ്പ് അടക്കമാണ് ഈ സീരീസിലുള്ള ടിവി സെറ്റുകൾ വിപണിയിൽ എത്തുന്നത്.