
കൊച്ചി: ഡി പോൾ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി, ഡി പോൾ സ്കൂൾ ഒഫ് സോഷ്യൽവർക്ക് എന്നിവയുടെ നേതൃത്വത്തിൽ ഡി പോൾ എക്‌സ്‌റ്റൻഷൻ സർവീസ്, ഡി പോൾ നേച്ചർ ക്ളബ്ബ് എന്നിവയുടെ സഹകരണത്തോടെ മുത്തൂറ്റ് ഫിനാൻസിന്റെ സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരാഴ്‌ച നീളുന്ന പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് തുടക്കമായി.
മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം.ജോർജ്, ഡിസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ.ജോൺ മംഗലത്ത് എന്നിവർ ചേർന്ന് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.