
കോഴിക്കോട്: തെങ്ങ്, കവുങ്ങ്, കൊക്കോ തുടങ്ങിയ കൃഷികൾ കുരങ്ങൻമാർ നശിപ്പിച്ചാൽ നഷ്ടപരിഹാരം നൽകാൻ വനംവകുപ്പിന് ബാദ്ധ്യതയുണ്ടെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡിഷ്യൽ അംഗം കെ.ബൈജുനാഥ്. ഇത് സംബന്ധിച്ച സ്വീകരിച്ച നടപടികൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രണ്ടു മാസത്തിനകം കമ്മിഷനെ അറിയിക്കണം. 2018 ആഗസ്റ്റ് 29 ന് ഇതേ വിഷയത്തിൽ കമ്മിഷൻ ഒരു ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും അതിൽ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് അന്നത്തെ പരാതിക്കാരൻ തലയാട് സ്വദേശി ബാലൻ കാരമേൽ വീണ്ടും കമ്മിഷനെ സമീപിക്കുകയായിരുന്നു.