
മുംബയ് : ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനും പിതാവ് സലിംഖാനുമെതിരെ കഴിഞ്ഞ ദിവസം വന്ന ധഭീഷണി കത്തിന് പിന്നാലെ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പഞ്ചാബ് ഗായകൻ മൂസാവാലയെ ചെയ്തതു പോലെ ചെയ്യും എന്നാണ് ഭീഷണിക്കത്ത് ലഭിച്ചത്. ഭീഷണിക്കത്തിന് പിന്നിൽ ലോറൻസ് ബിഷ്ണോയി ആണെന്ന നിഗമനത്തിൽ അയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മൂസാവാലെയുടെ കൊലപാതകത്തിന് പിന്നിലും ലോറൻസ് ബിഷോണോയിയുടെ സംഘത്തിലുള്ളരാണ് ഉൾപ്പെട്ടിരുന്നത്.
മുൻപും സൽമാൻഖാനെ കൊല്ലാൻ ലോറൻസ് ബിഷ്ണോയി ഷൂട്ടറെ അയച്ചിരുന്നുവെന്ന മുംബയ് പൊലീസിന്റെ റിപ്പോർട്ടും പുറത്തുവന്നിരുന്നു. 2019ൽ ലോറൻസ് ബിഷ്‌ണോയിയെ പൊലീസ് ചോദ്യം ചെയ്തത് സംബന്ധിച്ച രേഖകളിലാണ് ഇക്കാര്യം ഉള്ളത്. രാജസ്ഥാൻ സ്വദേശിയായ സമ്പത്ത് നെഹ്‌റയ്‌ക്കാണ് സൽമാനെ കൊല്ലുന്നതിന് ലോറൻസ് ബിഷ്ണോയി ക്വട്ടേഷൻ നൽകിയത്. ഇതനുസരിച്ച് സൽമാൻ ഖാന്റെ ബാന്ദ്രയിലെ വസതിയുടെ സമീപത്ത് എത്തിയിരുന്നെങ്കിലും ഒരു പിസ്റ്റൾ മാത്രം ഉണ്ടായിരുന്നതിനാൽ സൽമാനെ ദൂരെ നിന്ന് വെടിവയ്ക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇയാൾ ദിനേഷ് ഫൗജി എന്നയാളോട് ആർ.കെ സ്പ്രിംഗ് റൈഫിൾ എത്തിക്കാനായി ആവശ്യപ്പെട്ടെങ്കിലും ദിനേഷ് ഫൗജി അറസ്റ്റിലായതോടെ ആ ശ്രമം പൊളിഞ്ഞു.
2011ൽ റെഡി എന്ന സിനിമയുടെ സെറ്റിൽ വച്ച് സൽമാൻ ഖാനെ വധിക്കാനുള്ള ശ്രമവും പരാജയപ്പെട്ടിരുന്നു. 1998? കൃഷ്‌ണ മൃഗങ്ങളെ വേട്ടയാടിയ സംഭവത്തിന്റെ പേരിലാണ് ബിഷ്ണോയി നടനെ വകവരുത്താൻ ശ്രമിച്ചത്. ബിഷ്‌മോയ് വിഭാഗം പവിത്രമായി കരുതുന്ന മൃഗമാണിത്.