swapna-suresh

തിരുവനന്തപുരം: സ്വ‌ർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ പല വ്യക്തികളിൽ നിന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ്. കേസിലെ എല്ലാ കാര്യങ്ങളും കോടതിയിൽ അറിയിക്കുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഇന്നത്തെ രഹസ്യ മൊഴിയെടുക്കലിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

തനിക്ക് ജീവന് ഭീഷണിയുണ്ട്. അതുകൊണ്ടാണ് കേസുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും പറയാന്‍ തീരുമാനിച്ചത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയോട് പറഞ്ഞു. മൊഴിയെടുക്കല്‍ പൂര്‍ത്തിയായിട്ടില്ല. നാളെയും കോടതിയില്‍ കാര്യങ്ങള്‍ തുറന്നുപറയും. അതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ മാദ്ധ്യമങ്ങളോട് പറയുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ രഹസ്യമൊഴി നല്‍കാനാണ് സ്വപ്‌ന സുരേഷ് എറണാകുളം ജില്ലാ കോടതിയില്‍ എത്തിയത്. രഹസ്യമൊഴി നല്‍കാന്‍ സ്വപ്‌ന സുരേഷ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.