pique

ബാഴ്സലോണ: ബാഴ്സലോണ താരം ജെറാർദ് പിക്ക്വെ സ്ഥിരമായി തനിക്ക് അശ്ലീല സന്ദേശങ്ങൾ അയയ്ക്കാറുണ്ടായിരുന്നെന്ന് ബ്രസീൽ സൂപ്പർ മോഡൽ സൂസി കോർട്ടസ്. പിക്ക്വെ ഗായിക ഷക്കീരയ്ക്കൊപ്പം കഴിയുമ്പോൾ പോലും തനിക്ക് ഇൻസ്റ്റാഗ്രാം വഴി അശ്ലീല സന്ദേശങ്ങൾ സ്ഥിരമായി അയയ്ക്കാറുണ്ടായിരുന്നെന്നും ബാഴ്സലോണയിലെ രണ്ട് ഫുട്ബാൾ താരങ്ങൾ ഒഴികെയുള്ള എല്ലാവരും തനിക്ക് ഇത്തരത്തിൽ സന്ദേശങ്ങൾ ഒരിക്കലെങ്കിലും അയച്ചിട്ടുണ്ടെന്നും സൂസി കോർട്ടസ് സ്പാനിഷ് മാദ്ധ്യമമായ മാഴ്സയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ലയണൽ മെസിയും ബാഴ്സലോണയുടെ മുൻ ക്യാപ്ടനായ ഫിലിപ്പെ കൂട്ടീഞ്ഞോയും മാത്രമാണ് ഇതുവരെയായും തനിക്ക് അശ്ലീല സന്ദേശങ്ങൾ ഒന്നും അയയ്ക്കാതിരുന്നതെന്നും ഇരുവരും വളരെ മാന്യന്മാരും കുടുംബബന്ധങ്ങളോട് തികഞ്ഞ ആത്മാർത്ഥ പുലർത്തുന്നവരുമാണെന്നും സൂസി കോർട്ടസ് അഭിപ്രായപ്പെട്ടു. അതേസമയം പിക്ക്വെ തന്റെ കാമുകിയായ ഷക്കീരയോട് ഒട്ടും ആത്മാർത്ഥത പുലർത്തിയിരുന്നില്ലെന്നും ഷക്കീരയെ പോലൊരു വ്യക്തിയെ പിക്ക്വെ ഒരിക്കലും അർഹിച്ചിരുന്നില്ലെന്നും സൂസി കോർട്ടസ് വ്യക്തമാക്കി.

സ്പെയിനിൽ ബാഴ്സലോണയുടെ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് താൻ എത്തിയതെന്നും അവിടെ വച്ചാണ് താരങ്ങളെ പരിചയപ്പെടുന്നതെന്നും സൂസി പറഞ്ഞു. എന്നാൽ താൻ ബ്രസീലിൽ മടങ്ങിയെത്തിയ അന്ന് തന്നെ തന്റെ ഇൻസ്റ്റാഗ്രാമിൽ പിക്ക്വെയുടെ ഫോളോ റിക്ക്വസ്റ്റ് ലഭിച്ചെന്നും സൂസി വെളിപ്പെടുത്തി. ബാഴ്സലോണ ക്ളബ് പ്രസിഡന്റ് തന്റെ സുഹൃത്തായതിനാലാണ് താൻ പിക്ക്വെയെ ഇൻസ്റ്റാഗ്രാമിൽ ആ‌ഡ് ചെയ്തതെന്നും എന്നാൽ അത് തനിക്ക് പിന്നീട് തലവേദനയായി മാറിയെന്നും മോഡൽ പറഞ്ഞു. റിക്ക്വസ്റ്റ് അക്സപ്റ്റ് ചെയ്ത അന്ന് മുതൽ താൻ ഇനി എന്നാണ് യൂറോപ്പിലേക്ക് മടങ്ങിവരുന്നതെന്നും തന്റെ നിതംബത്തിന്റെ അളവ് എത്രാണെന്ന് ചോദിച്ച് കൊണ്ട് പിക്ക്വെ ദിവസവും മെസേജ് ഇടുമായിരുന്നെന്നും പിറ്റേന്ന് രാവിലെ ആകുമ്പോൾ ഈ മെസേജുകൾ എല്ലാം ഡിലീറ്റ് ചെയ്യുകയും ചെയ്യുമെന്ന് മോഡൽ പറ‌ഞ്ഞു.