

ഭുവനേശ്വർ: ആണവശക്തിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി - 4ന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അഗ്നി സീരിസിലെ നാലാം മിസൈലാണിത്. ഒഡിഷയിലെ എ.പി.ജെ അബ്ദുൾ കലാം ദ്വീപിൽ വച്ചാണ് പരീക്ഷണം നടന്നത്. 4,000 കിലോമീറ്ററിലധികം ദൂരെ പ്രഹരിക്കാൻ ശേഷിയുള്ള മിസൈലാണിത്. കഴിഞ്ഞ വർഷം അഗ്നി പ്രൈം മിസൈലിന്റെ പരീക്ഷണവും ഇന്ത്യ വിജയകരമായി പൂർത്തിയാക്കിയിരുന്നു.