
സ്ത്രീകളുടെ കന്യകാത്വത്തെ കുറിച്ച് നിരവധി ചർച്ചകൾ നടന്നിട്ടുണ്ട്. എന്നാൽ പുരുഷന്റെ കന്യകാത്വം ഇതുവരെ ചർച്ചകൾക്ക് വിധേയമായിട്ടില്ല. പുരുഷന്റെ കന്യകാത്വം കണ്ടെത്താൻ സാധിക്കുമോ എന്നത് പണ്ടുമുതലേയുള്ള ചോദ്യമാണ്. പുരുഷന് തന്റെ കന്യകാത്വം തെളിയിക്കേണ്ട സാഹചര്യം നേരിടേണ്ടി വരുന്നില്ലെന്നതാണ് വാസ്തവം. ഇതിനാലാണ് ഇത്തരം ചർച്ചകളിലേക്ക് ആരും കടക്കാത്തത്. പുരുഷന്മാരുടെ കന്യകാത്വം പരിശോധിക്കാനും മാർഗങ്ങളുണ്ട്, എന്നാൽ ഇവ പുരുഷന്റെ മാനസികനില അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ ഇതിൽ കൃത്രിമത്വം കാണിക്കാനും സാധിക്കും.
ലൈംഗികവേളയിലെ രതിമൂർച്ഛ സ്വയംഭോഗ സമയത്തേക്കാൾ തീവ്രമായിരിക്കുമെന്നതിനാൽ, കന്യകന്മാരായ പുരുഷന്മാരിൽ ഇത് വളരെ പെട്ടെന്ന് സംഭവിക്കാനുള്ള സാദ്ധ്യത വളരെകൂടുതലാണ്. ലൈംഗികബന്ധത്തിലേർപ്പെടുന്ന അവസരത്തിൽ വളരെ വേഗം ക്ലൈമാക്സിലെത്തുന്ന അനുഭവം ഉണ്ടാകുന്നുണ്ടെങ്കിൽ ആ പുരുഷൻ കന്യകൻ ആകാനുള്ള സാദ്ധ്യത ഉയർന്നതാണ്.

സ്ത്രീകളുടെ അറിയാതെയുള്ള സ്പർശനത്തെ പോലും ഒരു ഭയത്തോടെയോ ഞെട്ടലോടെയോ സമീപിക്കുന്ന പുരുഷൻ കന്യകൻ ആകാൻ സാദ്ധ്യതയുണ്ട്. മുൻപ് സ്ത്രീകളുമായി അടുത്തിടപഴകിയ ശീലം ഇയാൾക്ക് ഉണ്ടാകാത്തതിനാലാണ് ഈയൊരു ഭയമോ ഞെട്ടലോ ഉണ്ടാകുന്നത്. സ്ത്രീകളുടെ അടുത്ത് ഇരിക്കാൻ മടിക്കുന്നതും സ്ത്രീകൾ അടുത്തിടപഴകുമ്പോൾ അസ്വസ്ഥത കാണിക്കുന്നതും കണ്ണിൽ നോക്കി സംസാരിക്കാത്തതും പുരുഷനിലെ ഈ പരിചയകുറവിനുള്ള തെളിവുകളാണ്.
ആദ്യ ചുംബനം നൽകുന്ന രീതിയനുസരിച്ചും പുരുഷന്റെ കന്യകാത്വം കണ്ടെത്താൻ സാധിക്കും. പരിഭ്രമവും പേടിയും അനാവശ്യ തിിടുക്കവും കാണിക്കുന്നുണ്ടെങ്കിൽ ഇത് അയാളുടെ ആദ്യത്തെ ചുംബനം ആകാനുള്ള സാദ്ധ്യതകൾ ഉണ്ട്. എന്നാൽ ആദ്യ ചുംബനം മികച്ച അനുഭൂതി നൽകുന്നുണ്ടെങ്കിൽ മുൻപരിചയം ഉള്ള ആളാണ് കക്ഷി എന്ന് ഉറപ്പിക്കാം.
ആദ്യമായി ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ പുരുഷന്മാരിൽ ചെറിയൊരു വിഭാഗത്തിൽ ബ്ലീഡിംഗ് കാണപ്പെടാറുണ്ടെന്ന് വൈദ്യശാസ്ത്ര വിദഗ്ദ്ധർ പറയുന്നു. ലിംഗചർമ്മത്തിൽ ചെറിയ ചുവപ്പുനിറത്തിലായിരിക്കും ഇത് കാണപ്പെടുക. എന്നാൽ ഇത് എല്ലാ പുരുഷന്മാരിലും കാണണമെന്നില്ല. അമിതമായി സ്വയംഭോഗം ചെയ്യുന്ന പുരുഷന്മാരിൽ ബ്ലീഡിംഗ് കാണാനുള്ള സാഹചര്യം കുറവാണ്.