kk

ചെന്നൈ: നീണ്ട നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരാകുകയാണ് ലേഡി സൂപ്പർ ,​സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്‌നേശ് ശിവനും. ജൂൺ ഒമ്പതിനാണ് വിവാഹം നടക്കുക എന്ന വാർത്ത പുറത്തുവരുന്നു. ഇപ്പോഴിതാ വിവാഹത്തിലെ മറ്റൊരു കൗതുകത്തെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്,​ സിനിമ സ്റ്റൈൽ വിവാഹത്തിനുള്ള ഒരുക്കമാണ് അണിയറയിൽ നടക്കുന്നത് എന്നാണ് വിവരം. ഗൗതം മേനോനായിരിക്കും വിവാഹ ചടങ്ങുകളുടെ സംവിധാനം നിർവഹിക്കുക.

മഹാബലിപുരത്തെ റിസോർട്ടിൽ നടക്കുന്ന വിവാഹ ചടങ്ങുകൾ സ്ട്രീം ചെയ്യുന്നതിനുള്ള അവകാശം ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്സ് നൽകിയിരിക്കുന്നതായും റിപ്പോർട്ടുണ്ട്. വിവാഹത്തിന് മുപ്പത് പേർക്കാണ് ക്ഷണം. രജനികാന്ത്,​ സമാന്ത,​ കമൽഹാസൻ,​ വിജയ്,​ അജിത്ത്,​ സൂര്യ,​ കാർത്തി,​ ശിവകാർത്തികേയൻ,​ വിജയ് സേതുപതി എന്നിവർ വിവാഹ ചടങ്ങിൽ അതിഥികളായി പങ്കെടുക്കുമെന്നും സൂചനകളുണ്ട്.