kk

പങ്കാളികൾ തമ്മിലുള്ള മാനസികവും ശാരീരികവുമായ അടുപ്പത്തിന് ലൈംഗികതയ്ക്കും ഒരു സ്ഥാനമുണ്ട്. സ്ത്രീയ്ക്കും പുരുഷനും സ്വാഭാവികമായി ഉണ്ടാകുന്ന ഒന്നാണ് ലൈംഗികത. ഇരുവർക്കും തുല്യപങ്കാളിത്തവും തുല്യമായ സംതൃപ്തിയും ലഭിക്കുമ്പോഴാണ് ഇത് അർത്ഥപൂർണമാകുന്നത്. പങ്കാളികൾ തമ്മിലുള്ള പരസ്പര ധാരണയ്ക്കും വിശ്വാസത്തിനുാമണ് ലൈംഗിക ജീവിതത്തിൽ പ്രാധാന്യം നൽകേണ്ടത്.

ലൈംഗികതയ്ക്ക് അതിന്റേതായ ഭാഷയുണ്ട്. ശാരീരിക ചലനങ്ങൾ, ശ്വാസോഛ്വാസത്തിലെ സീൽക്കാരങ്ങൾ എന്നിവ ലൈംഗികതയെ കൂടുതൽ ഊഷ്മളമാക്കും. സംയോഗ ശേഷം പങ്കാളികൾ പരസ്‌പരം പുണർന്നുകിടക്കുന്നത് ലൈംഗികതയുടെ ആസ്വാദ്യത വർദ്ധിപ്പിക്കും. ഈ കരുതൽ കൂടുതൽ ആഗ്രഹിക്കുന്നത് സ്ത്രീയാണ്. സംയോഗതിന് ശേഷം അഞ്ചുമുതൽ പത്തുമിനിട്ടുകൾ നേരമെടുത്ത് മാത്രമേ ശരീരം അതിന്റെ സാധാരണ അവസ്ഥയിലേക്ക് തിരിച്ചുവരൂ. ഉയർന്ന രക്തസമ്മർദ്ദം, വർധിച്ച ഹൃദയമിടിപ്പ്, ശ്വാസോഛ്വാസം എന്നിവ പൂർവസ്ഥിതിയിലേക്കു വരാനാണ് ഇത്രയും സമയമെടുക്കുന്നത്

ലൈംഗികത ഇരു പങ്കാളികൾക്കും ശരിയായ ആനന്ദാനുഭവമേകുന്ന ഒന്നാവണം. ശാരീരികവും മാനസികവും വൈകാരികമായുമുള്ള കൂടിച്ചേരലാണത്. അതിന് ആദ്യം വേണ്ടത് പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങൾ മനസിലാക്കിയെടുക്കുകയും അവനവന്റെ ഇഷ്ടാനിഷ്ടങ്ങൾ തുറന്ന് പറയുകയുമാണ്.
കിടപ്പറയിൽ ഇണകൾ പരസ്പരം എങ്ങനെ പ്രതികരിക്കുന്നു, എത്രത്തോളം പരസ്പരം ഉത്തേജിപ്പിക്കപ്പെടുന്നു എന്നതാണ് പ്രധാനം.


സംയോഗ വേളയിൽ ശ്രദ്ധിക്കേണ്ട മറ്റ് അ‌ഞ്ചു കാര്യങ്ങൾ കൂടെയുണ്ട്. കിടപ്പറയിൽ മാത്രമുള്ള സ്നേഹപ്രകടനമല്ല പങ്കാളി ആഗ്രഹിക്കുന്നത്. തിടുക്കം വേണ്ട. പുരുഷൻ വേഗത്തിൽ വികാരമൂർഛയിലെത്തുന്നവനാണ്.
സ്ത്രീയാകട്ടെ പതുക്കെയും. ഏറെ നേരം നീണ്ടു നിൽക്കുന്ന ബാഹ്യകേളികളിലൂടെ ലൈംഗികതയിലേക്കു പ്രവേശിക്കുക. ലിംഗപ്രവേശത്തിനുശേഷവും പുരുഷൻ ബാഹ്യകേളികൾ തുടരുക. സംഭോഗവേളയിൽ സംസാരമാകാം. ചെറിയ വാക്കുകൾ കൊണ്ടും ശബ്ദങ്ങൾ കൊണ്ടും തന്റെ സന്തോഷം ഇണയെ അറിയിക്കുക.
മനസ് ഏകാഗ്രമാക്കുക. ലൈംഗികതയിലും പങ്കാളിയിലും മുഴുകുക. സംയോഗ വേളയിൽ നാളെ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും മറ്റുമുള്ള ചിന്ത വേണ്ട.