kk

ന്യൂഡൽഹി: ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദാ പരാമർശത്തിനെ വിമർശിച്ചെത്തിയ പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ. ഇന്ത്യയിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കാതെ സ്വന്തം ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ശ്രമിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.

മതഭ്രാന്തൻമാരെ മഹത്വവത്‌കരിക്കുകയും അവരെ ആദ‌രിക്കുകയും അവർക്കായി സ്മാരകങ്ങൾ നിർമ്മിക്കുകയും ചെയ്യുന്ന പാകിസ്ഥാനെപ്പോലെയല്ല ഇന്ത്യയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി പറഞ്ഞുയ

നരേന്ദ്രമോദിയുടെ ഭരണത്തിൽ ഇന്ത്യയിൽ മുസ്ലിങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടുകയാണെന്നും രാജ്യത്ത് മതസ്വാതന്ത്ര്യം നഷ്ടമായെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനുള്ള മറുപടിയാണ് ഇന്ത്യ നൽകിയത്.

ഹിന്ദു,​ സിഖ്,​ ക്രിസ്ത്യൻ,​ അഹമ്മദീയ വിഭാഗങ്ങളെ വേട്ടയാടുന്ന പാകിസ്ഥാന്റെ നടപടിക്ക് ലോകം സാക്ഷിയാണ്. എല്ലാ മതവിഭാഗങ്ങൾക്കും ഉയർന്ന സ്ഥാനമാണ് ഇന്ത്യ നൽകുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.