nadal

രിത്ര പ്രസിദ്ധമായ ഈഫൽ ടവറിന് മുന്നിൽ മുൻഗാമികളെയെല്ലാം കാതങ്ങൾ പിന്നിലാക്കി തന്റെ സ്വകാര്യ സ്വത്തെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഫ്രഞ്ച് ഓപ്പൺ ഗ്രാൻസ്ലാം കിരീടവുമായി പതിന്നാലാം തവണ സ്പാനിഷ് ഇതിഹാസം റാഫേൽ നദാലിന്റെ ചാമ്പ്യൻ പോസ്.

കായിക രംഗത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ള റെക്കാഡുകളിൽ ഭാവിയിൽ തകർക്കപ്പെടാൻ ഏറ്റവും സാധ്യതകുറഞ്ഞൊരു നാഴികക്കല്ലാണ് റാഫയുടെ 14 ഫ്രഞ്ച് ഓപ്പൺ കിരീടനേട്ടങ്ങൾ.

പരിക്കും പ്രായവും പരിഗണിക്കുമ്പോൾ ഇനിയൊരു ഗ്രാൻസ്ലാം ടൂർണമെന്റിൽ കളിക്കുന്ന കാര്യം പോലും റാഫയ്ക്ക് ഉറപ്പില്ലെങ്കിലും റോളങ് ഗാരോസിൽ പതിനഞ്ചാം കിരീടമുയർത്താൻ റാഫയ്ക്ക് കഴിയില്ലെന്ന് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിമർശകർപോലും കരുതുന്നില്ല.

ടോപ് 4 പുരുഷ

ഗ്രാൻസ്ലാം ചാമ്പ്യൻമാർ

നദാൽ -22

ഫെഡറർ -20

ജോക്കോവിച്ച് -20

സാംപ്രസ് -14

19-

2005ൽ തന്റെ പത്തൊമ്പതാം വയസിലാണ് റാഫ ആദ്യമായി ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനാകുന്നത്

ഗുരുവും ശിഷ്യരും

ഇത്തവണ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിസ് കിരീടം നേടിയ ഇഗ ഷ്വാംടെക്കും പുരുഷ വിഭാഗത്തിൽ റണ്ണറപ്പായ കാസ്പർ റൂഡ്ഡും നദാലിന്റെ ടെന്നിസ് അക്കാഡമിയിൽ കളിപഠിച്ചവരാണ്. കളിമൺ കോർട്ടിലെ തന്റെ വിജയപാരമ്പര്യം ശിഷ്യരിലൂടെ നിലനിറുത്തുകയാണ് റാഫ.