
ശ്രീനഗർ: ജമ്മു കാശ്മീരിലെ കുപ്‌വാര ജില്ലയിൽ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന. കൊല്ലപ്പെട്ടവരിൽ ഒരാൾ പാകിസ്ഥാനിൽ നിന്നുള്ള ലഷ്‌കർ ഭീകരൻ തുഫൈലാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ നിന്ന് ആയുധങ്ങൾ അടക്കം പിടിച്ചെടുത്തിട്ടുണ്ട്.
#KupwaraEncounterUpdate: Two #terrorists of proscribed #terror outfit LeT including one #Pakistani terrorist namely Tufail killed. Search still going on: IGP Kashmir@JmuKmrPolice https://t.co/g8wnfRcKF7
— Kashmir Zone Police (@KashmirPolice) June 7, 2022
കുപ്‌വാരയിലെ ചക്താരസ് കണ്ടി മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചതായി ഇന്ന് പുലർച്ചെ കാശ്മീർ സോൺ പൊലീസ് ട്വീറ്റ് ചെയ്തിരുന്നു. ഇന്നലെ രാവിലെ സോപോറിൽ നടന്ന ഏറ്റുമുട്ടലിൽ ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയുമായി (എൽഇടി) ബന്ധമുള്ള പാകിസ്ഥാൻ ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു.