dog

വിഴിഞ്ഞം: വിശപ്പ് സഹിക്കാനാകാതെ തെരുവ് നായ മറ്റൊരു നായയെ കൊന്നുതിന്നു. ഈ ദയനീയ സംഭവം പടിഞ്ഞാറെ പൂങ്കുളം ഹോളിക്രോസ് സ്‌കൂളിനു മുന്നിൽ ഇന്നലെ രാവിലെ 9 ന് ആയിരുന്നു. ഏതാനും മിനിട്ടുകൾക്ക് മുൻപുവരെ ഒപ്പം നടന്നിരുന്ന നായ്ക്കളിൽ ഒന്ന് പെട്ടെന്ന് ഒപ്പമുണ്ടായിരുന്ന നായയുടെ കഴുത്തിൽ കടിച്ചുപിടിച്ചു. നായയുടെ പിടച്ചിൽ കണ്ട നാട്ടുകാർ കല്ലെറിഞ്ഞ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. ചത്ത നായയുടെ ചെവി ആദ്യം ഭക്ഷിക്കുകയായിരുന്നു. പിന്നെ കഴുത്തിലേക്കും നീണ്ടതോടെ നാട്ടുകാർ നായയെ ഓടിച്ചുവിട്ടു. സമീപത്തെ ബസ് സ്റ്റോപ്പിലുള്ളവരും കടക്കാരും ഈ ദയനീയ സംഭവം കണ്ടുനിന്നു.