sher-muhammed

കൊൽക്കത്ത: ഭാര്യ സർക്കാർ ജോലിക്ക് പോകാതിരിക്കാൻ കൈപ്പത്തി വെട്ടിമാറ്റി ഭർത്താവ്. ബംഗാളിലെ ഈസ്റ്റ് ബുർധ്വാൻ ജില്ലയിലെ കേതുഗ്രാമത്തിൽ ഇന്നലെയാണ് സംഭവം. നഴ്‌‌സായ രേണു ഖാത്തൂന്റെ കൈപ്പത്തിയാണ് ഭർത്താവ് ഷേർ മുഹമ്മദ് വെട്ടിമാറ്റിയത്.


ദുർഗാപുരിലെ സ്വകാര്യ ആശുപത്രിയിൽ ട്രെയിനിംഗിലായിരുന്ന രേണുവിന് അടുത്തിടെയാണ് സർക്കാർ ജോലി കിട്ടിയത്. ഷേർ മുഹമ്മദിന് സർക്കാർ ജോലിയില്ല. ഭാര്യയോട് ഇയാൾക്ക് അസൂയയുണ്ടായിരുന്നു. കൂടാതെ സർക്കാർ ജോലി കിട്ടിയ ഭാര്യ തന്നെ ഉപേക്ഷിച്ച് പോകുമോയെന്നും പ്രതിക്ക് ഭയമുണ്ടായിരുന്നു.

ജോലിക്ക് പോകുന്നത് പല തവണ ഷേർ മുഹമ്മദ് വിലക്കിയിരുന്നെങ്കിലും രേണു തന്റെ തീരുമാനത്തിൽ ഉറച്ച് നിന്നു. ഒടുവിൽ കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു. പ്രതി തന്നെയാണ് ഭാര്യയെ ആശുപത്രിയിലെത്തിച്ചത്. വെട്ടിമാറ്റിയ കൈപ്പത്തി കൊണ്ടുപോയില്ല. ഒരു തരത്തിലും കൈപ്പത്തി തുന്നിച്ചേർക്കാൻ കഴിയാതിരിക്കാനായിരുന്നു നീക്കം. ഇയാളും കുടുംബവും ഒളിവിലാണ്.