കേരളം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പ്. അതെ തൃക്കാക്കര കോണ്‍ഗ്രസിന് ഒരു കച്ചിതുരുമ്പും എല്‍ഡിഎഫിന് ഒരു ബോണസും ആയിരുന്നു. കെ റെയിലില്‍ വീണു മുട്ടു പൊട്ടിയിട്ടും ആത്മവിശ്വാസം ഒട്ടും കുറയ്ക്കാതെ പിണറായിയും കൂട്ടരും ആഞ്ഞ് പിടിച്ചു. പക്ഷേ തോറ്റു പോയി.

പി ടിയ്ക്ക് പിന്നാലെ ഞെട്ടിപ്പിക്കുന്ന വിജയക്കൊടി പാറിച്ച് തൃക്കാക്കരയില്‍ ഉമ തലയുയര്‍ത്തി നില്‍ക്കുക ആണ്. അഭിമാന പുരസരം കോണ്‍ഗ്രസിന്റെ മാനം കാത്ത് തല ഉയര്‍ത്തി തന്നെ ആണ് ആ നില്‍പ്പ്. ശരിക്കും പറഞ്ഞാല്‍ ഉമയുടെ ജയം കോണ്‍ഗ്രസിന് വീണു കിട്ടിയ ലോട്ടറി ആണ്.