sunil

തിരുവനന്തപുരം: ചേങ്കോട്ടുകോണത്ത് കെ എസ് ആർ ടി സി കണ്ടക്ടറെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ. കൊലക്കേസ് പ്രതിയായ ദീപുവാണ് പിടിയിലായത്. ശ്രീകാര്യം പൊലീസാണ് ഇയാളെ പിടികൂടിയത്.


ഞായറാഴ്ച രാത്രിയാണ് ചേങ്കോട്ടുകോണത്തുവച്ച് വികാസ് ഭവൻ യൂണിറ്റിലെ കണ്ടക്ടർ ​പോ​ത്ത​ൻ​കോ​ട് ​പ്ലാ​മൂ​ട് ​ചി​റ്റി​ക്ക​ര​ ​സ്വ​ദേ​ശി​ ​സു​നി​ൽ​കു​മാ​റി​നാണ് മർദനമേറ്റത്. ​ ചെങ്കോട്ടുകോണത്ത് ബസ് നിർത്തിയപ്പോൾ ബസിൽ കയറിയ ഒരാൾ ഡോർ അടയ്ക്കാതെ പുറത്തുനിന്നവരോട് സംസാരിച്ചു. യാ​ത്ര​ക്കാ​ര​നെ​ ​ബ​സി​നു​ള്ളി​ൽ​ ​ക​യ​റ്റി​ ​ഡോ​ർ​ ​വ​ലി​ച്ച​ട​ച്ച​താ​ണ് ​സം​ഘ​ർ​ഷ​ത്തി​ന് ​ഇ​ട​യാ​ക്കി​യ​ത്.​ ​

യാ​ത്ര​ക്കാ​ര​നെ​ ​അ​ക​ത്താ​ക്കി​ ​വാ​തി​ല​ട​ച്ച​പ്പോ​ൾ​ ​പു​റ​ത്തു​നി​ന്ന​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​ബൈ​ക്കി​ൽ​ ​ബ​സി​നെ​ ​പി​ന്തു​ട​ർ​ന്നെ​ത്തി,​ ​ഉ​ദ​യ​ഗി​രി​യി​ൽ​ ​വ​ച്ച് ​ബ​സി​നെ​ ​ത​ട​യു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ഇ​വ​രി​ൽ​ ​ഒ​രാ​ൾ​ ​അ​ക​ത്ത് ​ക​യ​റി​ ​ബ​സി​ലു​ണ്ടാ​യി​രു​ന്ന​ ​സു​ഹൃ​ത്തു​മാ​യി​ ​ചേ​ർ​ന്ന് ​ഇ​ടി​ക്ക​ട്ട​ ​കൊ​ണ്ട് ​ക​ണ്ട​ക്ട​റെ​ ​മു​ഖ​ത്തും​ ​നെ​ഞ്ചി​ലും​ ​ഇ​ടി​ച്ചു.​ കണ്ടക്ടറുടെ​ ​മൂ​ക്കി​ന്റെ​ ​പാ​ലം​ ​ത​ക​രു​ക​യും​ ​നെ​റ്റി​യി​ലും​ ​ദേ​ഹ​ത്തും​ ​മു​റി​വേ​ൽ​ക്കു​ക​യും​ ​ചെ​യ്തു.​ ​​അ​തി​നു​ശേ​ഷം പ്രതികൾ കാ​ഷ് ​ബാ​ഗി​ൽ​ ​നി​ന്നും​ ​പ​ണ​വും​ ​ത​ട്ടി​യെ​ടു​ത്ത് ​ഓ​ടി​ ​ര​ക്ഷ​പ്പെ​ടുകയും ചെയ്തു.​ ​