
കണ്ണൂർ: പോക്സോ കേസിൽ ദർസ് അദ്ധ്യാപകനും സീനിയർ വിദ്യാർത്ഥിയും അറസ്റ്റിൽ. കണ്ണൂർ പാനൂരിലാണ് സംഭവം നടന്നത്. മട്ടന്നൂർ ചാവശ്ശേരി അബ്ദുൽ റഷീദ്, വിദ്യാർത്ഥി കാസർകോട് ഉപ്പളയിൽ ബിലാൽ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും തലശ്ശേരി പൊലീസ് റിമാന്റ് ചെയ്തു.
12 വയസിൽ താഴെയുള്ള മൂന്ന് ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ നാല് കേസുകളാണ് ഇവർക്കെതിരെ എടുത്തത്. റഷീദിനെ തലശ്ശേരിയിൽ നിന്നും ബിലാലിനെ കൊയിലാണ്ടിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കുട്ടികളുടെ പെരുമാറ്റത്തിൽ സംശയം തോന്നി രക്ഷിതാക്കൾ അന്വേഷണം നടത്തിയപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.