poovan-pazham

ദഹന സംബന്ധമായ മിക്ക പ്രശ്നങ്ങൾക്കും വാഴപ്പഴം നല്ലതാണ്. കദളിപ്പഴം, പൂവമ്പഴം, നേന്ത്രപ്പഴം എന്നിങ്ങനെ വാഴപ്പഴങ്ങൾ പലതരത്തിലുണ്ട്. ഇവയുടെ ഗുണങ്ങളും പലതാണ്. ഇക്കൂട്ടത്തിൽ വൈറ്റമിൻ ബിയും പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുള്ള പൂവമ്പഴത്തിന് അധികമാർക്കുമറിയാത്ത മറ്റൊരു ഗുണം കൂടെയുണ്ട്. എന്താണെന്നല്ലേ?

പോഷങ്ങളുടെ കലവറയായ പൂവമ്പഴം കാമ വർദ്ധകമാണെന്നും പറയപ്പെടുന്നു. കേരളത്തിൽ വിവാഹം കഴിഞ്ഞയുടൻ നവദമ്പതികൾ പൂവമ്പഴം കഴിക്കുന്നത് ഇക്കാരണം കൊണ്ടുകൂടിയാണ്. ഈ പഴത്തിലടങ്ങിയിരിക്കുന്ന ചില രാസ വസ്തുക്കൾക്ക് നമ്മുടെ ഉത്സാഹവും ആത്മ വിശ്വാസവുമൊക്കെ വർദ്ധിപ്പിക്കുന്ന തരത്തിൽ തലച്ചോറിനെ പ്രവർത്തിക്കുന്നു. ഏദൻ തോട്ടത്തിലെ വിലക്കപ്പെട്ട കനി ആപ്പിളല്ല പൂവമ്പഴമാണെന്ന വിശ്വാസവും ചിലർക്കുണ്ട്. രാജ്യത്തെ ചില മതവിശ്വാസികൾ ഈ പഴം ഉർവരതാ ദേവതകൾക്ക് വഴിപാടായി സമർപ്പിക്കാറുണ്ട്.


തുച്ഛമായ ചെലവിൽ കൃഷി ചെയ്യാമെന്നാണ് പൂവൻ വാഴയുടെ ഏറ്റവും വലിയ പ്രത്യേകത. പരമാവധി 350 രൂപമാത്രമാണ് ഒരു വാഴയ്ക്ക് ചെലവ്. മേയ് മാസത്തിൽ കന്ന് വച്ചാൽ മാർച്ച് മാസത്തോടെ വാഴ കുലക്കും. ഒരു കുലയ്ക്ക് ഏകദേശം പതിനഞ്ച് കിലോയോളം തൂക്കമുണ്ടാകും . കിലോയ്ക്ക് അമ്പത് രൂപയോളം ലഭിക്കും.


വാഴ കൃഷി എങ്ങനെ?

വാഴക്കന്ന് നന്നായി ചെത്തി വൃത്തിയാക്കുക. നടാനുള്ള കുഴിയിൽ വേപ്പിൻ പിണ്ണാക്ക് ചേർക്കുക.തുടർന്ന് കന്ന് വയ്ക്കാം. ഇങ്ങനെ ചെയ്താൽ വിരയുടെ ഉപദ്രവും ഉണ്ടാകില്ല. പുതുമഴയോടെ നടുന്നതാണ് നല്ലത്. നട്ടുകഴിഞ്ഞാൽ രണ്ടാം മാസത്തിലും നാലാം മാസത്തിലും വളമിടണം. പിന്നെ വളപ്രയോഗം നടത്തണമെന്നില്ല.