tirupati-temple

തിരുപ്പതി: തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ഇന്നലെ കാണിക്കയായി ഭക്തർ സമർപ്പിച്ചത് 10 കോടി. വിവിധ ഭക്തരിൽ നിന്നും ട്രസ്‌റ്റിൽ നിന്നുമൊക്കെ ലഭിച്ച തുകയാണിത്. തമിഴ്നാട് തിരുനെൽവേലി സ്വദേശി ഗോപാൽ ബാലകൃഷ്‌ണനാണ് ഏറ്റവുമധികം കാണിക്ക തിരുപ്പതി വെങ്കിടേശന് സമർപ്പിച്ചത്. ഏഴു കോടി രൂപ ഇദ്ദേഹം മാത്രമായി നൽകി. ക്ഷേത്രവുമായി ബന്ധപ്പെട്ട വിവിധ ട്രസ്‌റ്റുകൾക്ക് ഓരോ കോടി വീതമാണ് ഗോപാൽ ബാലകൃഷ്‌ണണ കാണിക്കയായി സമർപ്പിച്ചത്.

തിരുനെൽവേലിയിൽ നിന്നുള്ള മൂന്ന് കമ്പനികളുടെ വകയായി മൂന്ന് കോടിരൂപയും ഇന്നലെ ക്ഷേത്രത്തിന് ലഭിച്ചു. ഡിമാന്റ് ഡ്രാഫ്‌റ്റായാണ് ക്ഷേത്രം ട്രസ്‌റ്റിന് അധികൃതർ തുക കൈമാറിയത്.