travel

യാത്രകളെ ഇഷ്ടപ്പെടുന്നവർക്ക് മുന്നിൽ പലപ്പോഴും വെല്ലുവിളിയാവുന്നത് യാത്രാചെലവിനുള്ള പൈസയാണ്. ലോകം ചുറ്റാൻ ആഗ്രഹമുണ്ടെങ്കിലും മിക്കവാറുംപേരുടെ കൈയിലും ഇതിനുള്ള പണം കാണുകയില്ല. ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ട്രാവൽ കമ്പനികളായ മേക്ക് മൈ ട്രിപ്പ്, എക്‌സ്‌പിഡിയ തുടങ്ങിയവർ. യാത്രചെയ്തതിന് ശേഷം പണം നൽകുന്ന 'ട്രാവൽ നൗ, പേ ലേറ്റർ' എന്ന പദ്ധതിയാണ് യാത്ര ഇഷ്ടപ്പെടുന്നവ‌ർക്കായി മുന്നോട്ട് വയ്ക്കുന്നത്.

യാത്ര ബുക്ക് ചെയ്യുന്ന സമയത്താണ് പുതിയ സൗകര്യം ഉപയോഗപ്പെടുത്താൻ സാധിക്കുക. യാത്രക്കാരന്റെ ബാങ്കോ നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനിയോ വാഗ്ദ്ധാനം ചെയ്യുന്ന ഡിജിറ്റൽ ക്രെഡിറ്റിലൂടെയാണ് ഈ വായ്പാ സംവിധാനം നടപ്പിലാക്കുന്നത്. 13 മുതൽ 30 ശതമാനം വരെയാണ് വായ്പയുടെ വാർഷിക പലിശ. 18 മാസം വരെയാണ് തിരിച്ചടവ് കാലാവധി.

യാത്രയ്ക്കായി ബുക്കിംഗ് നടത്തി ഒരു മാസത്തിന് ശേഷം പ്രതിമാസ തവണകളായി ആണ് പണം തിരിച്ചടയ്ക്കേണ്ടത്. ബുക്കിംഗ് മുൻകൂട്ടി നടത്തിയാൽ യാത്രയ്ക്ക് ശേഷം ഉടൻ തന്നെ വായ്പ തിരിച്ചടയ്ക്കേണ്ടതായി വരില്ല എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകതകളിലൊന്ന്. ചില ട്രാവൽ കമ്പനികൾ ബുക്കിംഗ് നടത്തി 15 ദിവസത്തിനകം തിരിച്ചടവ് നടത്തുന്നവർക്ക് പലിശരഹിത വായ്പയും നൽകുന്നു. മാത്രമല്ല വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് റിവാർഡ് പോയിന്റുകളും കമ്പനികൾ നൽകുന്നു. ഇത് ഭാവിയിലെ യാത്രകൾക്ക് ഉപയോഗിക്കാവുന്നതാണ്.

പുതിയ സംവിധാനത്തിലെ ശ്രദ്ധിക്കേണ്ട വസ്തുതകൾ