tape

വീട്ടിൽ പൈപ്പുകൾക്ക് ചോർച്ചയുണ്ടാകുന്നത് ഒരു സാധാരണ കാര്യമാണ്. എന്നാൽ നിങ്ങളുടെ വീട്ടിൽ ധനാഗമനം കുറയുന്നെങ്കിൽ ഇത് അത്ര നിസാരമായി കാണരുത്. വാസ്തുശാസ്ത്ര പ്രകാരം പൈപ്പുകൾക്ക് ചോർച്ചയുണ്ടാകുന്നത് ദോഷകരമായ കാര്യമാണ്. അതിനാൽ, നിങ്ങളുടെ വീടുകളിൽ ടാപ്പിന് ചോർച്ചയുണ്ടെങ്കിൽ അത് ഉടൻ തന്നെ ശരിയാക്കണം. ഈ പ്രശ്‍നമുള്ള വീടുകളിൽ താമസിക്കുന്ന ആളുകളുടെ ജീവിതത്തിൽ നിരവധി പ്രതിബന്ധങ്ങൾ ഉണ്ടാകുമെന്നാണ് വാസ്‌തു ശാസ്ത്രത്തിൽ പറയുന്നത്. കൂടാതെ ഈ വീടുകളിൽ താമസിക്കുന്നവർക്ക് കടുത്ത സാമ്പത്തിക പ്രശ്‌നം ഉണ്ടാകാനും സാദ്ധ്യതയുണ്ട്.

ജലം പഞ്ചഭൂതങ്ങളിൽ ഒന്നാണ്. അതിനാൽ തന്നെ ജലം പാഴാക്കുന്നത് അശുഭമാണ്. വെള്ളം കുറേശ്ശെയായി പോകുന്നതിനനുസരിച്ച് വീട്ടിലെ ചെലവും കൂടുമെന്നാണ് വിശ്വാസം. വീട്ടിലെ ചെലവ് കൂടി സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ ഇത്തരം പ്രശ്‍നങ്ങൾ ഉടൻ തന്നെ പരിഹരിക്കണം.

കൂടാതെ കുടുംബത്തിലോ, ബിസിനസിലോ, മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കോ പണം കൂടുതൽ വേണ്ടി വരുമെന്നതിന്റെ സൂചനയാണ് ആണ് പൈപ്പുകളുടെ ചോർച്ചയെന്നും വിശ്വാസമുണ്ട്. കൂടാതെ ഇത് കാരണം ജീവിതത്തിൽ സമാധാനമില്ലായ്മയും, വഴക്കും ഉണ്ടാകുമെന്നും ചില വാസ്തു വിദഗ്ദ്ധർ അഭിപ്രയപ്പെടുന്നുണ്ട്.

ഏറ്റവും വലിയ പ്രശ്‌നം അടുക്കളയിലെ ടാപ്പിന് ചോർച്ചയുണ്ടാകുമ്പോഴാണ്. വീട്ടിൽ തീ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സ്ഥലമാണ് അടുക്കള. അതിനാൽ ഇവിടെ വെള്ളത്തിന്റെ ചോർച്ചയുണ്ടാകുന്നത് വളരെയധികം പ്രശ്‍നങ്ങൾക്ക് കാരണമാകും. വാസ്തു ശാസ്ത്ര പ്രകാരം തീയും വെള്ളവും ഒരിക്കലും ചേരാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ ജീവിതത്തിലും പ്രവർത്തനമേഖലയിലും നിരവധി പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.