
ആദിവാസി ഗായകനായ വിദ്യാർത്ഥി വർത്തമാനകാലത്ത് നേരിടുന്ന അവഗണനയുടെ കഥ പറയുന്ന സംഗീതസാന്ദ്രമായ ചെക്കൻ എന്ന ചിത്രം ജൂൺ 10ന് തിയേറ്ററിൽ. ഗപ്പി, ചാലക്കുടിക്കാരി ചങ്ങാതി എന്നീ ചിത്രങ്ങളിൽ അഭിനയിച്ച വിഷ്ണു പുരുഷനാണ് ചെക്കൻ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ആതിര, അബുസലിം, വിനോദ് കോവൂർ, തെസ്‌നിഖാൻ, നഞ്ചിയമ്മ, അലി അരങ്ങാടത്ത്, അമ്പിളി, സലാം കൽപ്പറ്റ, മാരാർ, അഫ്‌സൽ തൂവൂർ എന്നിവരാണ് ഷാഫി എപ്പിക്കാട് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലെ താരങ്ങൾ. ഛാായഗ്രഹണം സുരേഷ്. റെഡ് വൺ ടുവൺ മീഡിയയുടെ ബാനറിൽ മനസൂർ അലിയാണ് നിർമ്മാണം.പി.ആർ. ഒ അജയ് തുണ്ടത്തിൽ.