ലോകത്ത് ഇന്ന് യുദ്ധ കാര്‍മേഘം ഉരുണ്ടു കൂടുന്ന മറ്റൊരു രാജ്യം സിറിയ ആണ്. കാരണക്കാരന്‍ ഈ മനുഷ്യനും - റജപ് തയിപ് എര്‍ദ്വാന്‍ - ടര്‍ക്കിഷ് പ്രസിഡന്റ്. അദ്ദേഹത്തിന് സിറിയയെ അധിനിവേശിക്കണം. തെക്കന്‍ സിറിയയുടെ 30 കിലോമീറ്റര്‍ പരിധിയില്‍ സിറിയയെ അധിനിവേശിക്കാന്‍ ആണ് ടര്‍ക്കിഷ് പ്രസിഡന്റിന്റെ നീക്കം.

ഈ സൈനിക നടപടി എന്ന് ആരംഭിക്കും എന്നതിന്റെ വ്യക്തമായ സൂചനകള്‍ ഇല്ല എങ്കിലും, അതൊരു പെട്ടെന്നുള്ള സൈനിക നടപടി ആയിരിക്കും എന്ന് എര്‍ദ്വാന്‍ പറയുന്നുണ്ട്.
എന്തിനാണ് തുര്‍ക്കിക്ക് ഈ പ്രദേശം?