attukal

ലോകപ്രശസ്തമായ ആറ്റുകാൽ ക്ഷേത്രത്തിന്റെ ഭരണ സാരഥി ഇപ്പോൾ ഒരു വനിതയാണ്. ആറ്റുകാൽ കുളങ്ങരവീട്ടിൽ എം. ഗീതാകുമാരിയെ അദ്ധ്യക്ഷയായി ട്രസ്റ്റ് യോഗം കഴിഞ്ഞ മാസമാണ് തിരഞ്ഞെടുത്തത്. ഇറിഗേഷൻ വകുപ്പിൽ ഡയറക്‌ടറായി വിരമിച്ചയാളാണ് ഗീതാകുമാരി.

ആറ്റുകാൽ ദേവിയെ കുറിച്ച് ഗീതാകുമാരിയുടെ വാക്കുകൾ-

'ആറ്റുകാൽ അമ്മയെ പ്രാർത്ഥിച്ച് കഴിഞ്ഞാൽ ഫലസിദ്ധിയുണ്ടാകുമെന്ന് വിശ്വസിക്കുന്ന ഒരുപാട് അമ്മമാരുണ്ട്. ആ വിശ്വാസം കാണണമെങ്കിൽ ഉത്സവത്തിന് കാപ്പുകെട്ടുന്ന സമയത്ത് അവിടെയുണ്ടാകണം. അവർ പ്രാർത്ഥിക്കുന്ന കേട്ടാൽ ആറ്റുകാലമ്മ മുമ്പിൽ നിൽക്കുന്ന പോലെയാകും തോന്നുക. ബാഹ്യമായും ആന്തരികമായും വരദാനം നൽകാൻ കഴിയുന്ന ദേവിയാണ് ആറ്റുകാലമ്മ'.