rich

ഇന്ത്യയിൽ ഏറ്റവും അധികം സമ്പന്നരുള്ള പ്രദേശം ഏതെന്ന് അറിയുമോ? ഡൽഹി എന്നോ മുംബയ് എന്നോ ആണ് ഉത്തരമെങ്കിൽ തെറ്റി. പഞ്ചാബിന്റെയും ഹരിയാനയുടേയും പൊതു തലസ്ഥാനമായ ചണ്ഡീഗഡിലാണ് ഏറ്റവും അധികം സമ്പന്നരുള്ളത്. ദേശീയ കുടുംബാരോഗ്യ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ചണ്ഡീഗഡിലെ ആകെ ജനസംഖ്യയുടെ 79 ശതമാനവും സമ്പന്നരാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന മുംബയ്ക്ക് രണ്ടാം സ്ഥാനം പോലുമില്ല. സർവേ പ്രകാരം രണ്ടാം സ്ഥാനത്ത് ഡൽഹിയും (68 ശതമാനം) മൂന്നാം സ്ഥാനത്ത് പഞ്ചാബുമാണ് (61 ശതമാനം).

അതേസമയം, രാജ്യത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിൽ ഏറ്റവും കുറവ് സമ്പന്നരുള്ളത് ജാർഖണ്ടിലും (46 ശതമാനം), ബീഹാറിലും (43 ശതമാനം), ആസാമിലുമാണ് (38 ശതമാനം).


കൂടാതെ രാജ്യത്തെ മതവിഭാഗങ്ങളിൽ ഏറ്റവുമധികം സമ്പന്നരുള്ളത് ജൈനമതക്കാരിലാണെന്നും സർവേയിൽ വ്യക്തമാക്കുന്നു. രാജ്യത്തെ ജൈനമതക്കാരിൽ 80 ശതമാനം പേരും സമ്പന്നരാണ്. വെറും 1.6 ശതമാനം പേരാണ് ദരിദ്രരായുള്ളത്. രണ്ടാം സ്ഥാനത്തുള്ളത് സിഖ് മതക്കാരാണ്. 59.1 ശതമാനം സിഖുകാരും സമ്പന്നരാണെന്നാണ് സർവേ ഫലം പറയുന്നത്.

അതേസമയം, രാജ്യത്ത് സമ്പന്നർ ഏറ്റവും കുറവുള്ള മതം ഹിന്ദുമതമാണ്. ആകെ 19.1 ശതമാനം ഹിന്ദുക്കൾ മാത്രമാണ് സമ്പന്നരായിട്ടുള്ളത്. മുസ്ലീം വിഭാഗത്തിന്റെ കാര്യവും സമാനമാണ്. ആകെ 19.3 ശതമാനം മുസ്ലീങ്ങൾ മാത്രമാണ് സമ്പന്നർ.