charmi

കാമറയ്ക്ക് പിന്നിലാണ് ഇപ്പോൾ തെന്നിന്ത്യൻ താരം ചാർമി കൗർ. നിർമ്മാതാവിന്റെ കുപ്പായം അണിഞ്ഞ ചാർമി ഹിന്ദി, തെലുങ്ക് സിനിമകളിൽ സജീവം. നായികയായി അഭിനയിച്ച ജ്യോതിലക്ഷ്മി എന്ന തെലുങ്ക് ചിത്രം നിർമ്മിച്ചാണ് തുടക്കം. പുരി ജഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഏഴുവർഷമായി അഭിനയ രംഗത്തുനിന്ന് ചാർമി കൗർ വിട്ടുനിൽക്കുകയാണ്. പുരി ജഗന്നാഥ് ഹിന്ദിയിലും തെലുങ്കിലുമായി ഒരുങ്ങുന്ന വിജയ്ദേവരകൊണ്ട ചിത്രം ലിഗറിന്റെ സഹനിർമ്മാതാവാണ് ചാർമി. ബോളിവുഡ് സംവിധായകൻ കരൺ ജോഹർ ആണ് ചിത്രത്തിന്റെ നിർമ്മാതാവ്. കരൺ ജോഹർ നിർമ്മിക്കുന്ന തെലുങ്ക് ചിത്രം ജനഗണമന എന്ന ചിത്രത്തിലും സഹനിർമ്മാതാവാണ്. മുംബയ്‌യിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ വിജയ് ദേവരകൊണ്ട ആണ് നായകൻ. പുരി ജഗന്നാഥാണ് സംവിധാനം. വിനയൻ സംവിധാനം ചെയ്ത കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ ചാർമി ദിലീപിന്റെ നായികയായി ആഗതൻ എന്ന ചിത്രത്തിൽ അഭിനയിച്ചു. മമ്മൂട്ടിയുടെ നായികയായി താപ്പാന ആണ് മലയാളത്തിൽ അവസാനം അഭിനയിച്ച ചിത്രം . ചിത്രത്തിൽ മല്ലിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുനിറഞ്ഞുനിന്നു. വിജയ് മിൽട്ടൺ സംവിധാനം ചെയ്ത 10 എന്റത്തുകുള എന്ന തമിഴ് ചിത്രത്തിൽ അതിഥി വേഷത്തിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്.