sidhu

അമൃത്‌സർ: പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ എട്ടു പേരെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് പൊലീസ് അറിയിച്ചു. സിദ്ദുവിനെ വെടിവച്ച നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
അക്രമികളെ സഹായിച്ചെന്നാരോപിച്ച് ഹരിയാന സ്വദേശി സന്ദീപ് സിംഗ്, ബറ്റിൻഡ സ്വദേശി മൻപ്രീത് സിംഗ്, ഫരീദ്‌കോട്ട് സ്വദേശി മൻപ്രീത് ഭാവു, അമൃത്‌സറിലെ സരാജ് മിന്റു എന്നിവരടക്കം എട്ടുപേരാണ് പിടിയിലായത്.