
ശ്രീനഗർ: ജമ്മു-കാശ്‌മീരിലെ കുപ്‍വാര ജില്ലയിൽ ചക്തരാസ് കാണ്ഡിയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പാകിസ്ഥാൻ ഭീകരനടക്കം രണ്ട് ലഷ്‌കർ ഇ- ത്വയ്ബ കമാൻഡർമാരെ വധിച്ചു. തുഫെയ്ൽ എന്ന പാക്ക് ഭീകരനാണ് കൊല്ലപ്പെട്ടത്. ഇന്നലെ പുലർച്ചെ തുടങ്ങിയ ഏറ്രുമുട്ടൽ രാത്രി വൈകിയും തുടരുകയാണ്. കൂടുതൽ ഭീകർക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.
ബാരാമുള്ളയിലെ സോപോരയിൽ തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിൽ ഒരു പാക്ഭീകരനെ സൈന്യം വധിച്ചിരുന്നു.