ആകാശ വിസ്മങ്ങൾ എന്നും നമുക്ക് അത്ഭുതമാണ്. കാണാനും ആസ്വദിക്കാനും അറിയാനുമെല്ലാം ഇഷിടമാണ്. അപ്പോൾ ചന്ദ്രനിലേക്ക് ഒരു യാത്ര ആയാലോ? മനുഷ്യന്റെ എക്കാലത്തെയും ആഗ്രഹമാണ് ചന്ദ്രനിലേക്ക് ഒരു യാത്ര. ആ യാത്രക്കുള്ള ഒരു സാധ്യതകളാണ് ഇപ്പോൾ തെളിഞ്ഞ് വരുന്നത്.

artemis-program

അതെ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്ന ആർട്ടിമിസ് ദൗത്യത്തിനായുള്ള റോക്കറ്റിന്റെ അവസാനവട്ട പരീക്ഷണത്തിലാണ് നാസ. ആദ്യം എന്താണ് ആർട്ടെമിസ് ദൗത്യം എന്ന് അറിയണം. നാസയുടെ നേതൃത്വത്തിൽ ഒന്നിലധികം അന്താരാഷ്ട്ര, യു.എസ് ആഭ്യന്തര പങ്കാളികളുള്ള മനുഷ്യരെ ഉൾക്കൊള്ളിച്ചുള്ള ബഹിരാകാശ യാത്രാ പരിപാടിയാണ് ആർട്ടെമിസ് ദൗത്യം.