റഷ്യ ഉക്രൈനെ അധിനിവേശിച്ചത് 2022 ഫെബ്രുവരി 24ന് ആണ്. 101-ാം ദിവസത്തിലേക്ക് യുദ്ധം കടന്നിരിക്കുന്നു. ഇന്ന് എല്ലാ പേര്‍ക്കും ചോദിക്കാനുള്ളത് ഒരൊറ്റ ചോദ്യം മാത്രം- ഹൂ ഈസ് വിന്നിംഗ് ദിസ് വാര്‍- ഈ യുദ്ധത്തില്‍ ആര് ജയിക്കും എന്ന്.

പക്ഷേ ഈ യുദ്ധം പ്രവചനങ്ങള്‍ക്ക് അതീതമാണ് എന്നത് ആണ് യാഥാര്‍ത്ഥ്യം. ഇന്ന് ഉക്രൈന്റെ 20 ശതമാനം പ്രദേശങ്ങള്‍ റഷ്യയുടെ അധീനതയില്‍ ആണ്. അതായത്, ഏകദേശം 58,000 സ്‌ക്വയര്‍ കിലോമീറ്റര്‍. നമ്മുടെ ഹിമാചല്‍ പ്രദേശിന്റെ അല്ലെങ്കില്‍ ഉത്തരാഖണ്ഡിന്റെ വലുപ്പം വരും ഇത്. 20 ശതമാനം എന്ന് പറയുന്നത് വളരെ ചെറുതല്ല, വലിയൊരു ഭൂപ്രദേശം തന്നെ ആണ്.