
ഗോകുൽ സുരേഷ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാജൻ ബേക്കറി സിൻസ് 1962നുശേഷം അരുൺചന്ദു സംവിധാനം ചെയ്യുന്ന സായാഹ്ന വാർത്തകൾ ജൂൺ 24ന് തിയേറ്ററുകളിൽ. അജുവർഗീസ്, ഇന്ദ്രൻസ്, പുതുമുഖം ശരണ്യ ശർമ്മ എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം ശരത് ഷാജി. ഡി 14 എന്റർടെയ്ൻമെന്റ്സിന്റെ ബാനറിലാണ് നിർമ്മാണം. സമകാലീന രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് സച്ചിൻ ആർ. ചന്ദ്രനും സംവിധായകൻ അരുൺചന്ദും ചേർന്നാണ് രചന.